• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹിന്ദുക്കളേ ഉണരൂ..വംശ വർധനവിനുള്ള പണി തുടങ്ങാം!! വെറും 10 കുട്ടികളെ ജനിപ്പിച്ചാല്‍ മാത്രം മതി!

നാഗ്പൂര്‍: ഹിന്ദുവംശത്തെ നാശത്തില്‍ നന്നും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുകയാണ് ഒരുകൂട്ടം ഹിന്ദു സന്ന്യാസികള്‍. അതിനവര്‍ ഒരു വഴിയും മുന്നോട്ട് വെയ്ക്കുന്നു. ഓരോ ഹിന്ദുവും പത്ത് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമത്രേ.

ആര്‍എസ്എസ് പിന്തുണയോടെ നടന്ന സന്യാസിമാരുടെ സമ്മേളത്തിലാണ് ഈ വിചിത്രമായ ആഹ്വാനം. നാഗ്പൂരിലാണ് മൂന്ന് ദിവസത്തെ സമ്മേളനമായ ധര്‍മ്മ സംസ്‌കൃതി മഹാകുംഭ് നടന്നത്. ലൗകിക ജീവിതം ഉപേക്ഷിച്ച് ആത്മീയ ജീവിതം നയിക്കുന്നു എന്നവകാശപ്പെടുന്ന സന്യാസിമാര്‍ക്ക് കുടുംബത്തിനകത്തെന്ത് കാര്യം എന്നാരും ചോദിക്കരുത്.

ഹിന്ദുക്കളേ ഉണരൂ

ഹിന്ദുസന്യാസിയായ വസുദേവാനന്ദ് സരസ്വതിയാണ് ഹിന്ദുക്കള്‍ക്ക് വംശസംരക്ഷണത്തിനുള്ള വഴി ഉപദേശിച്ചിരിക്കുന്നത്. കൂടുതല്‍ ഹിന്ദുക്കള്‍ ഉണ്ടാകേണ്ടത് രാജ്യത്തിന് ആവശ്യമാണെന്നാണ് സ്വാമിജി പറയുന്നത്.

ദൈവത്തിന്റെ കയ്യില്‍

ഒരു കുടുംബത്തിന് രണ്ട് കുട്ടികള്‍ മാത്രമെന്ന രീതി ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞുവത്രേ. പകരം 10 കുട്ടികളെങ്കിലും വേണം. വെറുതെ ജനിപ്പിച്ച് വിട്ടാല്‍ മാത്രം മതി. അവരെ എങ്ങനെ വളര്‍ത്താം എന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ട. അത് ദൈവം നോക്കിക്കൊള്ളുമത്രേ!

ഗോവധവും വിഷയം തന്നെ

ഇതേ സമ്മേളനത്തില്‍ തന്നെയാണ് ഒരു ദേശീയ ജനസംഖ്യാ നയത്തിനുള്ള ആഹ്വാനവും ഉയര്‍ന്നു വന്നത് എന്നതാണ് തമാശ. ഗോവധം സംബന്ധിച്ച് ഒരു ദേശീയ നിയമം കൊണ്ടുവരാനും സമ്മേളനം കേന്ദ്ര സര്‍്ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി.

പ്രമുഖരുടെ സാന്നിധ്യം

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ആസ്സാം ഗവര്‍ണര്‍ ബന്‍വാര്‍ലി ലാല്‍ പുരോഹിത് എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നിന്നും രശ്മിബാഗിലേക്ക് നാലായിരത്തോളം പേര്‍ പങ്കെടുത്ത വന്‍ റാലിയുമുണ്ടായിരുന്നു.

English summary
A congregation of seers asked Hindus to produce ten kids each to enrich Hindu Community. A Hindu seer Vasudevanand Saraswati said there was a need to have more hindus and god will take care of the kids.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X