കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് നെഞ്ചിടിപ്പ്; 10 എംഎല്‍എമാര്‍ രാജിവയ്ക്കുമോ? യെഡ്ഡിയെ കൊത്തിവലിച്ച് മൂന്ന് പ്രശ്‌നങ്ങള്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ മതനേതാക്കളുടെ ഇടപെടല്‍ ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കുന്നു. തങ്ങളുടെ പുതിയ ആവശ്യം അംഗീകരിക്കണമെന്നും അല്ലെങ്കില്‍ 10 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നുമുള്ള ഭീഷണിയുമായി ലിംഗായത്ത് സന്യാസി രംഗത്തുവന്നു. ലിംഗായത്ത് നേതാവായ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ് മതനേതാക്കള്‍.

നേരത്തെ ഒരു സന്യാസി ഉന്നയിച്ച ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. വിമത എംഎല്‍എമാര്‍ ഭീഷണിയുമായി കളം നിറഞ്ഞിരിക്കെയാണ് മതനേതാക്കളുടെ മുന്നറിയിപ്പ്. സന്യാസിമാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബിജെപി വീഴുമെന്നും ഇനി 30 വര്‍ഷത്തേക്ക് ബിജെപി കര്‍ണാടകത്തില്‍ അധികാരത്തിലെത്തില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിശദാംശങ്ങള്‍...

അപ്പു ഗൗഡ പാട്ടീലിന് മന്ത്രിയാകണം

അപ്പു ഗൗഡ പാട്ടീലിന് മന്ത്രിയാകണം

ഗുല്‍ബര്‍ഗയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ദത്താത്രേയ സി പാട്ടീല്‍ രേവൂര്‍ എന്ന അപ്പു ഗൗഡ പാട്ടീലിനെ മന്ത്രിയാക്കണമെന്നാണ് ലിംഗായത്ത് സന്യാസി സാരംഗ്ധര ദിഷികേന്ദ്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണ തുടര്‍ച്ചായി എംഎല്‍എ ആയ വ്യക്തിയാണ് ഈ 37കാരന്‍. ഇദ്ദേഹത്തെ മന്ത്രിയാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമെന്നാണ് സ്വാമിയുടെ മുന്നറിയിപ്പ്.

പത്ത് ബിജെപി എംഎല്‍എമാര്‍

പത്ത് ബിജെപി എംഎല്‍എമാര്‍

അപ്പുഗൗഡ പാട്ടീലിനെ മന്ത്രിസഭയില്‍ അംഗമാക്കിയില്ലെങ്കില്‍ പത്ത് ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് ശ്രീശൈല സാരംഗ മഠത്തിലെ സ്വാമി പറയുന്നു. ഇനിയും യെഡിയൂരപ്പയ്ക്ക് മൂന്ന് വര്‍ഷം ബാക്കിയുണ്ടെന്നും സ്വാമിജി ഓര്‍മിപ്പിക്കുന്നു.

 തങ്ങളുടെ ആഗ്രഹം ഇതാണ്

തങ്ങളുടെ ആഗ്രഹം ഇതാണ്

മന്ത്രിപദവി ലഭിച്ചില്ലെങ്കില്‍ അപ്പഗൗഡ രാജിവയ്ക്കും. കൂടെ പത്ത് എംഎല്‍എമാരും രാജിവയ്ക്കും. ബിജെപി സര്‍ക്കാരിന് ഇനിയും മൂന്ന് വര്‍ഷം ബാക്കിയുണ്ട്. മാത്രമല്ല അതുകഴിഞ്ഞുള്ള അടുത്ത അഞ്ചുവര്‍ഷവും യെഡിയൂരപ്പ തന്നെ മുഖ്യമന്ത്രിയാകണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും സ്വാമി പറഞ്ഞു.

സര്‍ക്കാര്‍ വീഴും

സര്‍ക്കാര്‍ വീഴും

അപ്പുഗൗഡയ്ക്ക് മന്ത്രിപദവി കൊടുത്തില്ലെങ്കില്‍ കൂട്ടരാജിയുണ്ടാകും. സര്‍ക്കാര്‍ വീഴും. അതിന് ശേഷം ഒരു ലിംഗായത്ത് നേതാവ് അടുത്ത 30 വര്‍ഷത്തേക്ക് കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാകില്ലെന്നും സ്വാമി വ്യക്തമാക്കി. ഇതോടെ ബിജെപി നേതാള്‍ ആശങ്കയിലാണ്. മാത്രമല്ല, യെഡിയൂരപ്പയ്‌ക്കെതിരെ ചില നീക്കങ്ങള്‍ ബിജെപിയില്‍ നടക്കുന്നുണ്ടെന്ന് അടുത്തിടെ കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തിയിരുന്നു.

മതനേതാക്കള്‍ തലവേദന സൃഷ്ടിക്കുന്നു

മതനേതാക്കള്‍ തലവേദന സൃഷ്ടിക്കുന്നു

വടക്കുകിഴക്കന്‍ കര്‍ണാടകത്തിലാണ് ദേശികേന്ദ്ര സ്വാമിജിക്ക് സ്വാധീനമുള്ളത്. ഇവിടെയുള്ള പത്ത് ബിജെപി എംഎല്‍എമാരെ രാജിവയ്പ്പിക്കുമെന്നാണ് സ്വാമി പറയുന്നത്. കഴിഞ്ഞ മാസം മറ്റൊരു ലിംഗായത്ത് സ്വാമിയായ വചനന്ദ് സ്വാമി മൂന്ന് എംഎല്‍എമാരെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സമാനമായ ഭീഷണി നല്‍കിയിരുന്നു.

32 ബിജെപി എംഎല്‍എമാര്‍

32 ബിജെപി എംഎല്‍എമാര്‍

കോണ്‍ഗ്രസ്-ജെഡിഎസ് സംഖ്യത്തിലെ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാരുണ്ടാക്കിയ ബിജെപിക്ക് കര്‍ണാടകത്തില്‍ തലവേദന തീരുന്നില്ലെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. 32 ബിജെപി എംഎല്‍എമാര്‍ ഉടന്‍ രാജിവയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹീം കഴിഞ്ഞദിവസം പറഞ്ഞത്.

ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമം

ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമം

തങ്ങളുടെ തട്ടകത്തിലെ എംഎല്‍എമാരെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍ ബിജെപി. മുഴുവന്‍ വിമത എംഎല്‍എമാര്‍ക്കും മന്ത്രിപദവി നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മന്ത്രി രമേശ് ജാര്‍ഖിഹോളി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തണി എംഎല്‍എ മഹേഷ് കുമത്തള്ളിയെ മന്ത്രിയാക്കാത്തതാണ് അദ്ദേഹം ഉന്നയിക്കുന്ന വിഷയം.

വിമതര്‍ക്കിടയില്‍ അതൃപ്തി

വിമതര്‍ക്കിടയില്‍ അതൃപ്തി

യെഡിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ച പ്രധാന വിമതനാണ് മഹേഷ്. രമേശ് ജാര്‍ഖിഹോളിയും മഹേഷ് കുമത്തള്ളിയും അടക്കം 17 കോണ്‍ഗ്രസ്-ജെഡിഎസ് വിമതരാണ് കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയത്. രമേശ് ജാര്‍ഖിഹോളിക്ക് മന്ത്രി പദവി ലഭിച്ചു. ജലവിഭവ മന്ത്രിയാണ് അദ്ദേഹം. പക്ഷേ, മഹേഷ് കുമത്തള്ളിയെ മന്ത്രിയാക്കിയില്ല. ഇത് വിമതര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

 മൂന്ന് പ്രശ്‌നങ്ങള്‍

മൂന്ന് പ്രശ്‌നങ്ങള്‍

ചില വിമതര്‍ക്ക് മന്ത്രി പദവി നല്‍കിയതില്‍ ബിജെപിക്കുള്ള അമര്‍ഷം പുകയുന്നുണ്ട്. കൂടാതെ വിമതര്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നു. ഇതിന് പുറമെയാണ് ലിംഗായത്ത് സ്വാമിമാരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹീം 32 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് പറയുന്നത്

കോണ്‍ഗ്രസ് നേതാവ് പറയുന്നത്

കോണ്‍ഗ്രസ് നേതാവും എംഎല്‍സിയുമാണ് സിഎം ഇബ്രാഹീം. മുഖ്യമന്ത്രി യെഡിയൂരപ്പയോട് അതൃപ്തിയുള്ള ബിജെപി എംഎല്‍എമാരാണ് രാജിവയ്ക്കുകയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ബിജെപി കേന്ദ്ര നേതാക്കള്‍ക്കും യെഡിയൂരപ്പയോട് അതൃപ്തിയുണ്ട്. ലിംഗായത്ത് നേതാവായതു കൊണ്ടാണ് ഇദ്ദേഹത്തെ ഇഷ്ടപ്പെടാത്തതെന്നും സിഎം ഇബ്രാഹീം ആരോപിച്ചു.

 നിറഞ്ഞുനില്‍ക്കുന്ന കര്‍ണാടകം

നിറഞ്ഞുനില്‍ക്കുന്ന കര്‍ണാടകം

കര്‍ണാടക രാഷ്ട്രീയം പലപ്പോഴും ദേശീയ രാഷ്ട്രീയ ചര്‍ച്ചയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നതാണ് വിവാദമായത്. തുടര്‍ന്ന് കുമാരസ്വാമി സര്‍ക്കാര്‍ രാജിവച്ചു. യെഡിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. എന്നാല്‍ സുന്ദര ഭരണം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

ദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കുംദില്ലി കലാപമേഖലയില്‍ വീണ്ടും ഇടപെട്ട് കോണ്‍ഗ്രസ്; അടങ്ങാതെ സോണിയ, വിശദ റിപ്പോര്‍ട്ട് പരസ്യമാക്കും

English summary
Seer Warns Yediyurappa of Mass Resignations by BJP MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X