സാക്ഷി മാലിക്കിന് കിട്ടിയ ഏറ്റവും ബെസ്റ്റ് അഭിനന്ദനം സെവാഗിന്റെ വക... കണ്ട് നോക്കൂ
ദില്ലി: റിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക്കിന് അഭിനന്ദ പ്രവാഹമാണ്. പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ വരെ സാക്ഷിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് ആരുടെ അഭിനന്ദന സന്ദേശമാണ് എന്നതാണ് ചോദ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ വീരു തന്നെയാണ് ആ ചോദ്യത്തിന്റെ ഉത്തരം.
ട്വിറ്ററിലൂടെയായിരുന്നു വീരേന്ദ്ര സേവാഗിന്റെ അഭിനന്ദനം. എന്തായിരുന്നു അത്?

വീരേന്ദ്ര സെവാഗ്
റിയോ ഒളിംപിക്സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്കിന് കിട്ടിയ ഏറ്റവും മികച്ച അഭിനന്ദനം വീരേന്ദ്ര സെവാഗിന്റേതാണെന്ന് തീര്‍ത്തും പറയാം. അതിന് കാരണം ഉണ്ട്.

വീരു പറഞ്ഞത്
'പൂരാ ഭാരത് ഇസ് ബാത് കീ സാക്ഷി ഹെ, ജബ് കോയി മുഷ്കില്‍ ഹോ തോ ഇസ് ദേശ് കീ ലഡ്കിയാം ഹീ മാലിക് ഹേ'- ഒന്നും മനസ്സിലായില്ലല്ലേ... അതിന്റെ മലയാളം പറയാം.
|
സാക്ഷിയും മാലിക്കും
രാജ്യം മുഴുവന്‍ ഇപ്പോള്‍ ഒരു കാര്യത്തിന് സാക്ഷി(സാക്ഷി മാലിക്കിലെ സാക്ഷി) ആയിരിക്കുകയാണ്. കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകുമ്പോള്‍ ഈ രാജ്യത്തെ സ്ത്രീകള്‍ ആണ് മുതലാളിമാര്‍( മാലിക് എന്നാല്‍ മുതലാളി). വാചകങ്ങളിലെ സാക്ഷിയും മാലിക്കും ചേര്‍ത്ത് വായിച്ചാല്‍ മതി.

ഹരിയാനയില്‍ നിന്ന്
പെണ്‍കുട്ടികളേ വേണ്ട എന്ന് ചിന്തിയ്ക്കുന്ന സമൂഹമാണ് ഹരിയാനയില്‍ ഉള്ളത്. അവിടെ നിന്നാണ് സാക്ഷി മാലിക് വരുന്നത്. ഈ സാഹചര്യത്തില്‍ വീരേന്ദ്ര സെവാഗിന്റെ ട്വീറ്റ് എത്രത്തോളം പ്രസക്തമാണെന്ന് ആലോചിക്കാവുന്നതേയുള്ളൂ.

സ്ത്രീവിരുദ്ധര്‍ക്ക്
ന്യൂനപക്ഷ മതങ്ങളിലായാലും ഭൂരിപക്ഷ മതങ്ങളിലായാലും സ്ത്രീവിരുദ്ധതയ്ക്ക് ഒരു കുറവും ഇല്ല. അവര്‍ക്കുള്ള പരിഹാസം കൂടിയാണ് വീരേന്ദ്ര സേവാഗിന്റെ ട്വീറ്റ്.

ഭ്രൂണഹത്യക്കെതിരെ
പെൺ ഭ്രൂണഹത്യക്കെതിരേയും സെവാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മാനം പോകുന്ന നേരത്ത് അത് സംരക്ഷിക്കാൻ പെൺകുട്ടികളേ ഉണ്ടാകൂ
|
ശോഭാ ഡെ
ഇന്ത്യന്‍ താരങ്ങള്‍ ഒളിംപിക്സില്‍ മെഡല്‍ നേടാത്തതിനെ പരിഹസിച്ച ശോഭാ ഡെയ്ക്കും സെവാഗ് ട്വിറ്ററിലൂടെ പണികൊടുത്തിട്ടുണ്ട്.
|
ബിഗ് ബി
വീരുവിന്റെ ട്വീറ്റ് കണ്ട് സാക്ഷാല്‍ അമിതാഭ് ബച്ചന് പോലും പൊട്ടിച്ചിരിച്ചുപോയി. വീരുവിന്റെ നര്‍മബോധം ഒരു സിക്സര്‍ കൂടി പായിച്ചിരിക്കുന്നു എന്നാണ് ബച്ചന് പറഞ്ഞത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications