കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐക്ക് എന്താ കൊമ്പുണ്ടോ..; പിടിച്ചെടുത്ത 103 കിലോ സ്വര്‍ണം കാണാനില്ല; വിമര്‍ശനവുമായി ഹൈക്കോടതി

Google Oneindia Malayalam News

ചെന്നൈ: സിബിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. റെയ്ഡിനിടെ പിടിച്ചെടുത്ത സ്വര്‍ണം കാണാതായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സംഭവത്തില്‍ തമിഴ്‌നാച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇത് സിബിഐയുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്ന് അഭിഭാഷകന്റെ വാദത്തിന് സിബിഐക്ക് മാത്രമായി പ്രത്യേക കൊമ്പുകളുണ്ടോയെന്നും പൊലീസിന് വാല്‍ മാത്രമാണോ ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചു.

ചെന്നിത്തലയ്ക്കറിയാം അടുത്തത് കേരളമാണ്, ഇപ്പഴേ ഇങ്ങിനെ പേടിച്ചാലോ; പരിഹാസവുമായി എംടി രമേശ്ചെന്നിത്തലയ്ക്കറിയാം അടുത്തത് കേരളമാണ്, ഇപ്പഴേ ഇങ്ങിനെ പേടിച്ചാലോ; പരിഹാസവുമായി എംടി രമേശ്

cbi

45 കോടി രൂപയോളം വിലമതിക്കുന്ന 103 കിലോ സ്വര്‍ണമാണ് സിബഐ കസ്റ്റഡിയില്‍ നിന്നും കാണാതായത്. 2012ല്‍ സുരാന കോര്‍പ്പറേഷന്‍ ലിമിറ്റഡ് കമ്പനിയുടെ ചെന്നൈയിലെ ഓഫീസില്‍ നിന്ന് സിബിഐ റെയ്ഡിനിടെ 400 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഈ സ്വര്‍ണത്തില്‍ നിന്നുമാണ് ഇപ്പോള്‍ 103 കിലോ നഷ്ടപ്പെട്ടത്. തമിഴ്‌നാട് സിബി സിഐഡിയാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സിബി സിഐഡിയോട് ആവശ്യപ്പെട്ടിച്ചുണ്ട്.

കണ്ണൂരില്‍ സിപിഎമ്മിന് ആശങ്ക, കോഴിക്കോട് ആശ്വാസം, മലപ്പുറത്ത് ലീഗിന് യുവപട, പരസ്യപ്രചാരണം ഇന്ന് തീരുംകണ്ണൂരില്‍ സിപിഎമ്മിന് ആശങ്ക, കോഴിക്കോട് ആശ്വാസം, മലപ്പുറത്ത് ലീഗിന് യുവപട, പരസ്യപ്രചാരണം ഇന്ന് തീരും

സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് സുരാന കോര്‍പ്പറേഷന്‍. ഈ കമ്പനിക്ക് വേണ്ടി ഇന്ത്യയിലെ ചില ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സിബിഐ അന്വേഷണം നടത്തിയത്. സുരാനയില്‍ നിന്ന് റെയ്ഡ് ചെയ്ത് സ്വര്‍ണം പിടിച്ചെടുത്ത് ലോക്കറുകള്‍ സീല്‍ ചെയ്ത ശേഷം താക്കോലുകള്‍ പ്രത്യേക കോടതിക്ക് കൈമാറിയെന്നാണ് സിബിഐ ഉന്നയിക്കുന്ന വാദം.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

കളമറിഞ്ഞ് കളിക്കുക, ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം; സുരേഷ് ഗോപിക്ക് ചുട്ടമറുപടിയുമായി ഹരീഷ് പേരടികളമറിഞ്ഞ് കളിക്കുക, ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം; സുരേഷ് ഗോപിക്ക് ചുട്ടമറുപടിയുമായി ഹരീഷ് പേരടി

Recommended Video

cmsvideo
Kerala Farmers send Banana to PM Modi, in solidarity with Farmer Protest

കുട്ടിക്കളി പോലെ വലിച്ചെറിയതേണ്ടതല്ല ഗവര്‍ണര്‍ പദവി; കുമ്മനത്തെ ഉദ്ദേശിച്ചല്ലെന്ന് ശ്രീധരന്‍പിള്ളകുട്ടിക്കളി പോലെ വലിച്ചെറിയതേണ്ടതല്ല ഗവര്‍ണര്‍ പദവി; കുമ്മനത്തെ ഉദ്ദേശിച്ചല്ലെന്ന് ശ്രീധരന്‍പിള്ള

English summary
Seized 103 kg of gold worth Rs 45 crore missing, Madras High Court slams CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X