കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിൽ ഒഴുകിയത് പണം, മദ്യം, ലഹരി... ഒഴുകിയത് 156 കോടി രൂപ, 60.69 കോടി പണവും പിടിച്ചെടുത്തു!

Google Oneindia Malayalam News

ദില്ലി: വോട്ടർമാരെ സ്വാധീനിക്കാൻ പണവും ലഹരു വസ്തുക്കളും ഒഴുക്കുന്ന പ്രക്രിയക്ക് ഇത്തവണയും അന്ത്യമില്ല. ഹാരാഷ്ട്രയിലും ഹരിയാനയിലും ഇത്തവണയെത്തിച്ചത് വൻ തുകയും ലഹരിവസ്തുക്കളുമാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാൾ ഇത്തവണ പിടിച്ചെടുത്ത പണത്തിലും ലഹരിവസ്തുക്കളിലും സൗജന്യമായി വോട്ടർമാർക്ക് കൊടുക്കാൻ കൊണ്ടുവന്ന വസ്തുക്കളിലും വൻ വർധനവാണുണ്ടായെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

പീ‍ഡിപ്പിക്കുന്നത് അപരിചിതരല്ല പരിചയക്കാര്‍: ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്പീ‍ഡിപ്പിക്കുന്നത് അപരിചിതരല്ല പരിചയക്കാര്‍: ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

രണ്ടു സംസ്ഥാനങ്ങളിൽ നിന്നായി 156.94 കോടി രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുത്തതായി കമ്മിഷനിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിൽ വിഭാഗം ഡയറക്ടർ ജനറൽ ദിലീപ് ശർമ വ്യക്തമാക്കി. 23 കോടിയിലേറെ രൂപ വിലവരുന്ന മദ്യവും 19.5 കോടിയിലേറെ വിലയുള്ള ലഹരിവസ്തുക്കളും പിടികൂടിയവയിൽപ്പെടുന്നുണ്ട്. പണമായി 60.69 കോടിയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പിടികൂടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

വൻ വർധനവ്

വൻ വർധനവ്


2014ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്നു പിടിച്ചെടുത്തത് 30 കോടി രൂപയുടെ വസ്തുക്കളായിരുന്നു. ഇത്തവണ ഇതിന്റെ അഞ്ചിരട്ടി വർധനവാണ് ഉണ്ടായിട്ടുള്ളത്. ഹരിയാനയിൽ 2014ൽ 8.58 കോടി രൂപയുടെ വസ്തുക്കളായിരുന്നു പിടിച്ചെടുത്തത്. ഇത്തവണ അത് മൂന്നിരട്ടിയായി വർധിച്ച് 24.17 കോടിയിലെത്തി നിൽക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നു 2014ൽ പിടിച്ചെടുത്തത് 30 കോടി രൂപയുടെ വസ്തുക്കളായിരുന്നെങ്കിൽ ഈ വഷം അത് അഞ്ചിരട്ടിയായി മാറിയിരിക്കുകയാണ്.

ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

ഹരിയാനയിൽ 2014ൽ 8.58 കോടി രൂപയുടെ വസ്തുക്കളായിരുന്നു പിടിച്ചെടുത്തത്. ഇത്തവണ അത് മൂന്നിരട്ടിയായി വർധിച്ച് 24.17 കോടിയിലെത്തി. മഹാരാഷ്ട്രയിലും ഹരിയാന സംസ്ഥാനങ്ങളില നിയമസഭ തിരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. ഹരിയാനയിൽ 65 ശതമാനവും മഹാരാഷ്ട്രയിൽ 60.46 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് കുറവുമാണ്.

ജനവിധി തേടിയത് 3237 സ്ഥാനാർത്ഥികൾ

ജനവിധി തേടിയത് 3237 സ്ഥാനാർത്ഥികൾ


മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 3237 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഇതിൽ 235 പേർ വനിതകളാണ്. ഭരണകക്ഷിയായ ബിജെപി-ശിവസേന സഖ്യവും പ്രതിപക്ഷത്ത് കോൺഗ്രസ്-എൻസിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം നടന്നത്. ഭരണകക്ഷിയായ ബിജെപിക്ക് നിലവിൽ നിയമസഭയിൽ 48 എംഎല്‍എമാരാണുള്ളത്. ഇത്തവണ ബിജെപി, കോൺഗ്രസ്, ജെജെപി, ബിഎസ്പി, എഎപി, ഐഎൻഎൽഡി, ശിരോമണി ആകാലിദൾ, സ്വരാജ് ഇന്ത്യ പാർട്ടി, ലോക്തന്ത്ര സുരക്ഷ പാർട്ടി എന്നിവയാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.

വിവിപാറ്റ് യന്ത്രങ്ങൾ‌ മാറ്റി

വിവിപാറ്റ് യന്ത്രങ്ങൾ‌ മാറ്റി

പ്രവർത്തനത്തിൽ തകരാറിനെത്തുടർന്ന് മഹാരാഷ്ട്രയിൽ വോട്ടിങ് യന്ത്രത്തിലെ 525 ബാലറ്റ് യൂണിറ്റും 481 കൺട്രോൾ യൂണിറ്റും 2800 വിവിപാറ്റ് യന്ത്രങ്ങളും മാറ്റി ഉപയോഗിക്കേണ്ടി വന്നതായി ഡപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർ സുദീപ് ജയിൻ പറഞ്ഞു. ഹരിയാനയിൽ 47 ബാലറ്റ് യൂണിറ്റും 35 കൺട്രോൾ യൂണിറ്റും 326 വിവിപാറ്റ് യന്ത്രങ്ങളും മാറ്റി ഉപയോഗിക്കേണ്ടിവന്നെന്നും ജയിൻ അറിയിച്ചു.

English summary
Seizure of cash, drugs and freebies increases five-fold in Maharashtra, three times in Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X