കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വിമര്‍ശകരെ തിരഞ്ഞെടുക്കൂ... അവരുമായി സംവാദം നടത്തൂ, സിഎഎയില്‍ മോദിയെ വെല്ലുവിളിച്ച് ചിദംബരം!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പി ചിദംബരം. പൗരത്വ നിയമം കൊണ്ട് ആരുടെയും പൗരത്വം നഷ്ടമാവില്ലെന്ന് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ഇതിനാണ് ചിദംബരം മറുപടി നല്‍കിയിരിക്കുന്നത്. മോദി ആദ്യം അദ്ദേഹത്തെ സ്ഥിരമായി വിമര്‍ശിക്കുന്നവരെ തിരഞ്ഞെടുക്കുക. അതിന് ശേഷം അവരുമായി സംവാദം നടത്തുക. എന്നാല്‍ മാത്രമേ പൗരത്വ നിയമത്തില്‍ എല്ലാവര്‍ക്കും ക്ലാരിറ്റി ഉണ്ടാവൂ എന്നും ചിദംബരം പറഞ്ഞു.

1

മോദി മുകളില്‍ കയറിയിരുന്ന് താഴെയുള്ള ജനങ്ങളെ നിശബ്ദരാക്കുകയാണ്. അദ്ദേഹം അവരില്‍ നിന്ന് ചോദ്യങ്ങള്‍ ആവശ്യപ്പെടുന്നില്ല. അവരുടെ ചോദ്യങ്ങളെയും മോദി ഇഷ്ടപ്പെടുന്നില്ല. പൗരത്വ നിയമം പൗരത്വം നല്‍കാനുള്ളതാണെന്ന് മോദി പറയുന്നു. ആരുടെയും പൗരത്വം അതിലൂടെ നഷ്ടമാവില്ല. എന്നാല്‍ ഞങ്ങളില്‍ പലര്‍ക്കും എന്‍പിആര്‍, എന്‍ആര്‍സി എന്നിവയുമായി ചേര്‍ക്കുമ്പോള്‍ സിഎഎയിലൂടെ പൗരത്വം നഷ്ടമാകുമെന്ന് ഭയപ്പെടുന്നുണ്ടെന്നും ചിദംബരം പറഞ്ഞു.

പൗരത്വ നിയമം കാരണം പലരെയും പൗരന്‍മാരല്ലാതാക്കുമെന്ന ഭയമുണ്ടെന്നും ചിദംബരം പറയുന്നു. ഇതിനെല്ലാം മോദി മറുപടി നല്‍കേണ്ടതുണ്ട്. അദ്ദേഹത്തിന് മുന്നിലുള്ള വഴി രൂക്ഷമായി മോദിയെ വിമര്‍ശിക്കുന്നവരെ തിരഞ്ഞെടുത്ത് അവരുമായി ചോദ്യോത്തരവേള സംഘടിപ്പിക്കുകയാണ്. ഈ സംവാദം ജനങ്ങള്‍ കേള്‍ക്കട്ടെ. അവര്‍ മനസ്സിലാക്കട്ടെ എന്താണ് നടക്കുന്നതെന്ന്. അതിലൂടെ പൗരത്വ നിയമത്തെ കുറിച്ച് അവര്‍ തന്നെ ഒരു നിഗമനത്തിലെത്തുമെന്നും ചിദംബരം പറഞ്ഞു.

അതേസമയം ഈ നിര്‍ദേശത്തോട് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. തീര്‍ത്തും വിവേചനപരമായ നിയമമാണ് സിഎഎയെന്നും കമ്മിറ്രി വിലയിരുത്തി. ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന നിയമമാണ് സിഎഎയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിരുന്നു.

ബിജെപിക്ക് ഇനി ചാണക്യ തന്ത്രമില്ല... അമിത് ഷാ പടിയിറങ്ങുന്നു, പുതിയ അധ്യക്ഷന്‍ ജനുവരി 20ന് എത്തും!!ബിജെപിക്ക് ഇനി ചാണക്യ തന്ത്രമില്ല... അമിത് ഷാ പടിയിറങ്ങുന്നു, പുതിയ അധ്യക്ഷന്‍ ജനുവരി 20ന് എത്തും!!

English summary
select 5 critics and debate chidambarams advice to pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X