നോട്ട് പ്രതിസന്ധി: പെട്രോള്‍ പമ്പുകള്‍ വഴി പണം പിന്‍വലിക്കാം, 2000 രൂപവരെ മാത്രമെന്ന് കേന്ദ്രം
ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം പിന്‍വലിക്കാമെന്ന് കേന്ദ്രത്തിന്റെ അറിയിപ്പ്
ദില്ലി: എടിഎമ്മിലെ ക്യൂവിന് താല്‍ക്കാലിക പരിഹാരവുമായി കേന്ദ്രസര്‍ക്കാര്‍. ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം പിന്‍വലിക്കാമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തെ തിരഞ്ഞെടുത്ത 2500 പെട്രോള്‍ പമ്പുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ സൗകര്യമൊരുക്കുക.
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്വലിച്ചതിനെത്തുടന്നുള്ള പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നവംബര്‍ 24 ന് ശേഷം രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പെട്രോള്‍ പമ്പുകള്‍ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പരിഹാരം എസ്ബിഐയുടേത്
ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം എന്നീ എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നോട്ട് പ്രതിസന്ധിയ്ക്ക് ഇത്തരമൊരു പരിഹാരം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

പ്രതിദിനം 2000 രൂപ
എസ്ബിഐയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള പെട്രോള്‍ പമ്പുകളിലാണ് പണം പിന്‍വലിക്കാനുള്ള സൗകര്യമൊരുക്കുന്നത്. എന്നാല്‍ പ്രതിദിനം 2000 രൂപ മാത്രമായിരിക്കും പെട്രോള്‍ പമ്പില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുക.

ജനത്തിരക്കിന് പരിഹാരം
രാജ്യത്തെ എടിഎം കൗണ്ടറുകള്‍ക്ക് മുമ്പിലെ വലിയ ക്യൂ ഒരു പരിധി വരെ കുറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യമൊരുക്കുന്നത് സഹായിക്കുമെന്നാണ് കരുതുന്നത്.

മൂന്ന് ദിവസത്തിനുള്ളില്‍
ആദ്യഘട്ടത്തില്‍ രാജ്യത്തെ 2500 ബാങ്കുകളില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യം രണ്ട് ദിവസത്തിനുള്ളില്‍ 20,000 പെട്രോള്‍ പമ്പുകളിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതോടെ എച്ച്ഡിഎഫ്സി, സിറ്റി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിലെ സൈ്വയ്പ്പ് മെഷീനുകളിലും ഈ സംവിധാനം ലഭ്യമായിത്തുടങ്ങും.
|
പെട്രോളിയം മന്ത്രിയുടെ പ്രഖ്യാപനം
രാജ്യത്തെ 2500 പെട്രോള്‍ പമ്പുകള്‍ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യമൊരുക്കിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ട്വിറ്ററിലൂടെ അറിയിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications