കേരളത്തിന് ആശ്വാസം: മെഡിക്കല്‍ പ്രവേശനത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി
ദില്ലി: മെഡിക്കല്‍ പ്രവേശനനത്തില്‍ കേരളത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. കേരളത്തില്‍ പ്രവേശനം പൂര്‍ത്തിയാ സീറ്റുകളില്‍ കോടതി ഇടപെടില്ല. സര്‍ക്കാര്‍ അനുമതിയോടെയാണ് പ്രവേശനം നടന്നിരിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഗവണ്‍മെന്റിന്റെ സമീപനത്തിന് അനുകൂലമായ സമീപനമാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു സ്വന്തംനിലയ്ക്ക് കൗണ്‍സിലിങ് നടത്താന്‍ ഉപാധികളോടെ അനുമതി നല്‍കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications