കൊവിഡാനന്തരം സ്വയംപര്യാപ്ത ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും: നരേന്ദ്രമോദി
ദില്ലി: കൊവിഡിനെ പൂര്‍ണ്ണമായും പ്രതിരോധിച്ച ശേഷം 'ആത്മനിര്‍ഭര്‍' എന്ന കാഴ്ച്ചപ്പോടെ രാജ്യം മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ സമ്മേളനമാണ്.
കൊവിഡിന് ശേഷം സ്വയം പര്യാപ്ത നേടിയ ഇന്ത്യ ആഗോള സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞു.

വനിതാ സംരംഭകത്വവും നേതൃത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയില്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൈക്രോഫിനാന്‍സിഗ് സ്‌കീമിന്റെ ഗുണഭോക്താക്കളാണ് ഇന്ത്യയിലെ സ്ത്രീകള്‍. സ്ത്രീകള്‍ക്ക് 26 ആഴ്ച്ച ശമ്പളത്തോടെ പ്രസവാവധി നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്നും നരേന്ദ്രമോദി പറഞ്ഞു.
'ലോകത്ത് ഏറ്റവും വലിയ കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയില്‍ ഇന്ന് ഞാന്‍ ആഗോള സമൂഹത്തിന് ഒരു ഉറപ്പ് കൂടി നല്‍കാന്‍ ആഗ്രഹിക്കുന്നു. നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ എല്ലാ മനുഷ്യരേയും സഹായിക്കുന്നതിനായി ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും വിതരണ ശേഷിയും ഉപയോഗിക്കും.' നരേന്ദ്ര മോദി പറഞ്ഞു.












Click it and Unblock the Notifications