കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വയംപര്യാപ്ത ഇന്ത്യ അഞ്ച് തൂണുകളിൽ ആകണമെന്ന് പ്രധാനമന്ത്രി! അവ ഏതൊക്കെയെന്നറിയാം

Google Oneindia Malayalam News

ദില്ലി: കൊവിഡ് പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാകുന്നതിനെ കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ന് നമുക്ക് സ്രോതസ്സുകളുണ്ട്, കരുത്തുണ്ട്. ലോകത്തെ ഏറ്റവും മികച്ച വൈദഗ്ധ്യങ്ങള്‍ നമുക്കുണ്ട്. നമ്മള്‍ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുണ്ടാക്കും. നമ്മുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. വിതരണ ശൃംഖലയെ നമ്മള്‍ ആധുനികവല്‍ക്കരിക്കുമെന്നും അതിന് നമുക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒന്നും അസാധ്യമായിട്ടില്ല. നമ്മുടെ തീരുമാനം ശക്തമാണെങ്കില്‍ ഒരു വഴിയും ബുദ്ധിമുട്ടേറിയതല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മള്‍ സ്വയംപര്യപ്തത നേടേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. കൊവിഡ് പോരാട്ടം തുടങ്ങിയ സമയം പിപിഇ കിറ്റുകള്‍ ഉണ്ടായിരുന്നില്ല. ഇന്ന് നമ്മള്‍ ലക്ഷക്കണക്കിന് പിപിഇ കിറ്റുകളും എന്‍95 മാസ്‌കുകളും നിര്‍മ്മിച്ചു. സ്വയം പര്യാപ്തമായ ഇന്ത്യയെ പടുത്തുയര്‍ത്തേണ്ടത് നാല് തൂണുകളില്‍ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

modi

സാമ്പത്തിക രംഗമാണ് ആദ്യത്തെ തൂണ്‍. സ്വയം പര്യാപ്തമായ ഒരു ഇന്ത്യക്ക് വേണ്ടത് കുതിച്ച് ചാടുന്ന ഒരു സാമ്പത്തിക രംഗമാണ്. അടിസ്ഥാന സൗകര്യങ്ങളാണ് രണ്ടാമത്തെ തൂണ്‍. ആധുനിക ഇന്ത്യയുടെ മുഖമുദ്രയായ അടിസ്ഥാന സൗകര്യം വേണ്ടതുണ്ട്. മൂന്നാമത്തെ തൂണ്‍ നമ്മുടെ സംവിധാനമാണ്. സാങ്കേതികയിലൂന്നിയ ഒരു സംവിധാനമാണ് വേണ്ടത്. 21ാം നൂറ്റാണ്ടിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നതായിരിക്കണം അത്. അല്ലാതെ കഴിഞ്ഞ നൂറ്റാണ്ടിലെ പദ്ധതികളാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനമാണ് നാലാമത്തെ തൂണ്‍. ഊര്‍ജസ്വലരായ ഒരു ജനതയാണ് സ്വയം പര്യാപ്തി നേടുന്ന ഒരു രാജ്യത്തിന്റെ അടിസ്ഥാനം. അഞ്ചാമത്തെ തൂണ്‍ ആവശ്യകത ആണ്. സാമ്പത്തിക രംഗത്ത് ആവശ്യവും വിതരണവും ചേരുന്ന ചക്രം പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് മാസമായി നമ്മള്‍ കൊവിഡിനോട് യുദ്ധം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഒരൊറ്റ വൈറസ് ലോകത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതുവരെ 3 ലക്ഷത്തോളം ആളുകളെ ആണ് ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യകുലത്തിന് തന്നെ ഇത് പരിചിതമല്ലാത്ത പ്രതിസന്ധിയാണ്. എന്നാല്‍ ഈ പോരാട്ടത്തില്‍ നമ്മള്‍ തളരില്ലെന്നും പോരാട്ടം ഉപേക്ഷിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മള്‍ ഈ യുദ്ധത്തില്‍ സ്വയം സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും മോദി പറഞ്ഞു.

 ബിഹാറിൽ ബിജെപിയുടെ മഹാ പരീക്ഷണം, അധികാരം പിടിക്കാൻ 'സപ്തര്‍ഷി' ! കണക്ക് കൂട്ടി നീക്കങ്ങൾ! ബിഹാറിൽ ബിജെപിയുടെ മഹാ പരീക്ഷണം, അധികാരം പിടിക്കാൻ 'സപ്തര്‍ഷി' ! കണക്ക് കൂട്ടി നീക്കങ്ങൾ!

മലയാളികളുമായി ആദ്യ ട്രെയിൻ നാളെ എത്തും, യാത്രക്കാരെ സ്വീകരിക്കാൻ സജ്ജമായി തലസ്ഥാനംമലയാളികളുമായി ആദ്യ ട്രെയിൻ നാളെ എത്തും, യാത്രക്കാരെ സ്വീകരിക്കാൻ സജ്ജമായി തലസ്ഥാനം

അർണബ് ഗോസ്വാമിക്ക് ആശ്വാസം, അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടി നൽകി സുപ്രീം കോടതിഅർണബ് ഗോസ്വാമിക്ക് ആശ്വാസം, അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടി നൽകി സുപ്രീം കോടതി

English summary
self-reliant India will stand on five pillars, Says PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X