23കാരിയെ പീഡിപ്പിച്ച് വീഡിയോയെടുത്ത ആള്‍ദൈവം പിടിയില്‍
ഗാസിയാബാദ്: ആള്‍ദൈവങ്ങള്‍ എന്നു സ്വയം പ്രഖ്യാപിക്കുന്നവരുടെ ചതിക്കുഴികളില്‍ അകപ്പെടുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ എത്ര വായിച്ചറിഞ്ഞിട്ടും മനുഷ്യരുടെ ചിന്തകളും പ്രവൃത്തികളും ഇന്നും മാറിയിട്ടില്ലെന്നു തന്നെ പറയാം. ഇപ്പോഴും ആള്‍ദൈവങ്ങളുടെ കാപട്യത്തില്‍ വീഴുകയാണ് ജനങ്ങള്‍. ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ്.
ഇരുപത്തിമൂന്നുകാരിയാണ് ആള്‍ദൈവത്തിന്റെ പീഡനത്തിന് ഇരയായിരിക്കുന്നത്. താന്‍ ദൈവം ആണെന്ന് സ്വയം പ്രഖ്യാപിച്ച അബ്ദുള്ള മുഷറഫ് എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.

ഗാസിയാബാദിലെ വിജയ്‌നഗര്‍ പ്രദേശത്തെ ശിവപുരിയിലാണ് ഈ ആള്‍ദൈവത്തിന്റെ കേന്ദ്രം. ഇയാളുടെ അനുയായിയായ അക്ഷയ് രജൗരിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം നടക്കുന്നത്. ഇയാല്‍ക്കെതിരെ ദില്ലി സ്വദേശിനിയായ യുവതി പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്ക് അപാര ശക്തിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അക്ഷയ് എന്നയാള്‍ പെണ്‍കുട്ടിയെ അബ്ദുള്ളയുടെ അടുത്ത് എത്തിക്കുകയാണുണ്ടായത്.
അവിടെവച്ച് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അതു ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു. രണ്ടാഴ്ചയോളം യുവതി അവരുടെ തടങ്കലിലായിരുന്നു. പിന്നീട് രക്ഷപ്പെട്ട് വരുകയാണുണ്ടായതെന്നും യുവതി പോലീസിനോട് പറഞ്ഞു. ദില്ലി പോലീസ് അജയ് കമാറിന്റെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.












Click it and Unblock the Notifications