യുവതിയേയും മകളേയും പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവവും മകനും അറസ്റ്റിൽ
ദില്ലി: യുവതിയേയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം ആഷു മഹാരാജ് അറസ്റ്റിൽ. ദില്ലിയിലെ ആശ്രമത്തിൽവെച്ചാണ് ഇയാൾ യുവതിയേയും മകളേയും പീഡിപ്പിച്ചത്. ആസിഫ് ഖാനെന്നാണ് ഇയാളുടെ യഥാർത്ഥ പേര്.
2008 മുതൽ 2013 വരെ തന്നെയും മകളേയും ആഷു മഹാരാജ് പീഡിപ്പിച്ചിരുന്നതായാണ് യുവതി പരാതി നൽകിയിട്ടുള്ളത്. ആഷു മഹാരാജിന്റെ മകൻ സമർ ഖാനും കൂട്ടുകാരും ചേർന്ന് യുവതിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്. സമർഖാനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആഷു മഹാരാജിനേയും സമർ ഖാനേയും ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ആഷു മഹാരാജും ഇയാളുടെ സുഹൃത്തുക്കളും മകനും തന്നെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
ആഷു മഹാരാജ് പറഞ്ഞതനുസരിച്ച് ഒരിക്കൽ മകളേയും ആശ്രമത്തിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. എന്നാൽ ഇയാൾ പ്രയാപൂർത്തിയാകാത്ത തന്റെ മകളേയും പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ആഷു മഹാരാജിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.












Click it and Unblock the Notifications