വിവാദങ്ങളും നാടകീയതയും ബാക്കി: ചന്ദ്രസ്വാമി യാത്രയായി, അന്ത്യം ആശുപത്രിക്കിടക്കയില്‍!!
മുംബൈ : ആത്മീയ നേതാവും രാജ്യത്ത് നിരവധി കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുള്ള ചന്ദ്രസ്വാമി അന്തരിച്ചു. വൃക്കരോഗ ബാധിതനായി ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 66 കാരനായ സ്വാമി വാര്‍ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.
വൃക്കരോഗത്തെ തുടർന്ന് ചന്ദ്രസ്വാമി ഡയാലിസിസിന് വിധേയനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ചന്ദ്രസ്വാമിയ്ക്കെതിരെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്നമെന്‍റ് ആക്ട് ലംഘിച്ചതിന് സുപ്രീം കോടതി ശിക്ഷ വിധിച്ചിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റായിരുന്നു ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. 1948ൽ ജനിച്ച വിവാദ ആൾദൈവം ചന്ദ്രസ്വാമിയുടെ യഥാർത്ഥ പേര് നേമി ചന്ദ് എന്നായിരുന്നു.

Read in English: Godman Chandraswami passed away
Read in Tamil: ராஜிவ் கொலை வழக்கில் சர்ச்சைக்குள்ளான சாமியார் சந்திரசாமி காலமானார்
Read in Tamil: ராஜிவ் கொலை வழக்கில் சர்ச்சைக்குள்ளான சாமியார் சந்திரசாமி காலமானார்












Click it and Unblock the Notifications