പ്രമുഖ ആള്‍ദൈവം; പതിനായിരത്തിലധികം അനുയായികള്‍!! ബലാല്‍സംഗ കേസില്‍ കുടുങ്ങി
ദില്ലി: ആശ്രമത്തിലെ അന്തേവാസിയെ ബലാല്‍സംഗം ചെയ്ത ആള്‍ദൈവത്തിനെതിരെ കേസ്. ദില്ലിയിലെ പ്രമുഖ ആള്‍ദൈവമായ ദാത്തി മഹാരാജിനെതിരെയാണ് മുന്‍ അന്തേവാസി പരാതി നല്‍കിയത്. ഫത്തേപൂര്‍ ബേരിയിലെ ഷാനി ധം ആശ്രമത്തില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.

രണ്ടു വര്‍ഷം മുമ്പാണ് പീഡനം നടന്നത്. ആള്‍ദൈവത്തെ ഭയമുള്ളതുകൊണ്ടാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നത്. മുമ്പും ദാത്തി മഹാരാജിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ദില്ലിയില്‍ വന്‍ ആരാധകരുള്ള വ്യക്തിയാണ് ഇയാള്‍. അനുയാകള് ആക്രമിക്കുമോ എന്ന ഭയംമൂലമാണ് താന്‍ പരാതി നല്‍കാതിരുന്നതെന്ന് യുവതി പ്രതികരിച്ചു.
ദേശീയ വാര്‍ത്താ ചാനലുകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള വ്യക്തിയാണ് ദാത്തി മഹാരാജ്. ഇയാള്‍ പതിവായി അനുയായികളെ ഗുണദോഷിക്കാറുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴിയും സ്വന്തം വെബ്സൈറ്റ് വഴിയും വ്യാപകമായി പ്രചരിക്കാറുണ്ട്.
ഫത്തേപൂര്‍ ബേരി പോലീസാണ് കേസെടുത്തിട്ടുള്ളത്. കേസ് വിശദമായ അന്വേഷണത്തിന് ജില്ലാ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിന് കൈമാറി. ഇന്ത്യന്‍ ശിക്ഷാ നിയമം 376, 377, 354, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications