ആൾദൈവവും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്.. അക്രമാസക്തരായി ജനക്കൂട്ടം.. സ്വാമി ഒളിവിൽ

  • By: Desk
Subscribe to Oneindia Malayalam
നടിക്കൊപ്പം സെക്സ്: വീഡിയോ വന്നതോടെ ആള്‍ദൈവം മുങ്ങി | Oneindia Malayalam

ബെംഗളൂരു: ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആള്‍ദൈവത്തിന്റെ കഥകള്‍ കേട്ട ഞെട്ടല്‍ മാറും മുന്‍പേയാണ് അടുത്ത വാര്‍ത്ത വന്നിരിക്കുന്നത്. ഇത്തവണ കുരുക്കിലായിരിക്കുന്നത് കര്‍ണാടകത്തിലെ ആള്‍ദൈവമാണ്. നഞ്ച്വേശ്വര്‍ സ്വാമി എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവവും നടിയുമൊത്തുള്ള അശ്ലീല വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ സ്വാമിയുടെ ഭക്തര്‍ ഇളകിയിരിക്കുകയാണ്.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സംഘി? കുട്ടിക്കാലം ശാഖയിൽ? ആരോപണം ഉന്നയിച്ച് എംഎൽഎ

ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

അശ്ലീല വീഡിയോ

അശ്ലീല വീഡിയോ

ബെംഗളൂരുവിലെ അറിയപ്പെടുന്ന ആള്‍ദൈവമാണ് നഞ്ചേശ്വര്‍ സ്വാമി എന്നറിയപ്പെടുന്ന സ്വാമി ദയാനന്ദ. സ്വാമിയും നടിയെന്ന് പറയപ്പെടുന്ന സ്ത്രീയുമൊത്തുള്ള അശ്ലീല വീഡിയോ ആണ് പുറത്തായത്.

സ്വാമി ഒളിവിൽ

സ്വാമി ഒളിവിൽ

യെലഹങ്ക മഠത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഒരു സ്വകാര്യചാനലാണ് വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വിട്ടത്. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് സ്വാമി ഒളിവിലാണ്.

നടപടി വേണമെന്ന് ആവശ്യം

നടപടി വേണമെന്ന് ആവശ്യം

സ്വാമിയുടെ തനിനിറം പുറത്തായതിനെ തുടര്‍ന്ന് പ്രദേശവാസികളും സ്വാമിയുടെ അനുയായികളും അടക്കം നിരവധി പേരാണ് യെലഹങ്ക മഠത്തിന് ചുറ്റും തടിച്ച് കൂടിയത്. സ്വാമിക്കെതിരെ നടപടി വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

പിന്തുണച്ച് മറ്റൊരു സ്വാമി

പിന്തുണച്ച് മറ്റൊരു സ്വാമി

സ്വാമിക്ക് പിന്തുണയുമായി ചിക്കബെല്ലാപുര മഠത്തിലെ സ്വാമി നിരഞ്ജന്‍ എത്തിയിരുന്നു. ഇയാളെ പ്രദേശവാസികള്‍ തടഞ്ഞു. ജനക്കൂട്ടം അസഭ്യവര്‍ഷം നടത്തിയതോടെ സ്വാമി സ്ഥലത്ത് നിന്നും തടിതപ്പുകയായിരുന്നു.

പരാതിയില്ലെന്ന് പോലീസ്

പരാതിയില്ലെന്ന് പോലീസ്

മഠത്തിന് മുന്നില്‍ തടിച്ച് കൂടിയവര്‍ ആക്രമാസക്തരുമായിരുന്നു.പോലീസ് എത്തിയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. സ്വാമിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ് പറയുന്നു.

പരാതി ലഭിച്ചാൽ നടപടി

പരാതി ലഭിച്ചാൽ നടപടി

സ്വാമിക്കെതിരെ പരാതി ലഭിക്കുകയാണ് എങ്കില്‍ നടപടി എടുക്കുമെന്ന് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡിസിപി ഗിരീഷ് പറഞ്ഞു. ദൃശ്യങ്ങളില്‍ ഉള്ളത് നടിയാണോ എന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.

ആരാണ് ചിത്രീകരിച്ചത്

ആരാണ് ചിത്രീകരിച്ചത്

മഠത്തിനകത്തെ മുറിയില്‍ വെച്ച് തന്നെയാണ് അശ്ലീല വീഡിയോ ചിത്രീകരിച്ചത് എന്ന് പോലീസ് പറയുന്നു. അതേസമയം ആരാണ് വീഡിയോ ചിത്രീകരിച്ച് പുറത്ത് വിട്ടത് എന്ന കാര്യം വ്യക്തമായിട്ടില്ല.

പല സ്ത്രീകളുമായും ബന്ധം

പല സ്ത്രീകളുമായും ബന്ധം

ദയാനന്ദ സ്വാമിക്ക് നേരത്തെയും പല സ്ത്രീകളുമായും ഇത്തരത്തില്‍ ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു. മാത്രമല്ല ഇയാള്‍ക്കെതിരെ മഠത്തിന്റെ ഭൂമി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടും ആരോപണം നിലനില്‍ക്കുന്നുണ്ട്

സ്വാമിക്കെതിരെ നടപടി

സ്വാമിക്കെതിരെ നടപടി

2011 മുതല്‍ മഠത്തിന്റെ തലവനാകാന്‍ ഇയാള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ആവശ്യമായ പിന്തുണ ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല. വീഡിയോ പുറത്ത് വന്ന സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മഠം ട്രസ്റ്റ് പ്രസിഡണ്ട് രുദ്രാരാധ്യ വ്യക്തമാക്കി.

വീഡിയോ

വാർത്തയുടെ വീഡിയോ

English summary
Self-styled godman Nanjeshwar Swamiji caught on camera in comprising position
Please Wait while comments are loading...