ആള്‍ദൈവം കുറ്റക്കാരന്‍; കൊലപാതക കേസില്‍ ജീവപര്യന്തം, രാംപാലിന് ഇനി അഴിയെണ്ണാം
ഹിസാര്‍: ആള്‍ദൈവം രാംപാലിന് കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷ. രണ്ട് കൊലാപതക കേസുകളിലാണ് രാംപാല്‍ കുറ്റക്കാരനാണെന്ന് ഹരിയാനയിലെ ഹിസാര്‍ കോടതി കണ്ടെത്തിയത്. ഈ മാസം 11ന് രാംപാലിനെയും 26 അനുയായികളെയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.
ഹരിയാനയിലെ ഹിസാര്‍ ജില്ലയിലുള്ള ബര്‍വാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആള്‍ദൈവം കുടുങ്ങിയത്. 2014 നവംബറിലായിരുന്നു സംഭവം.

ബര്‍വാലയിലെ സത്ലോക് ആശ്രമത്തില്‍ രണ്ട് യുവതികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവമാണ് ഒന്ന്. ഇവരുടെ ഭര്ത്താക്കന്മാരാണ് പോലീസില്‍ പരാതിപ്പെട്ടത്. ആശ്രമത്തില്‍ വച്ച് തങ്ങളുടെ ഭാര്യമാരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. പോലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര് കൊല്ലപ്പെട്ട സംഭവമാണ് മറ്റൊന്ന്. രണ്ട് കേസിലും രാംപാല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കോടതി അലക്ഷ്യക്കേസില്‍ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ്-ഹരിയാന കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ വേളയില്‍ രാംപാല്‍ അനുയായികളെ ഉപയോഗിച്ച് ചെറുത്തതാണ് വെടിവയ്പ്പില്‍ കലാശിച്ചത്. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്ന കേസില്‍ രാംപാലിനെയും അനുയായികളെയും കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കോടതി വെറുതെ വിട്ടിരുന്നു. രാജ്യദ്രോഹം, കൊലപാതകം തുടങ്ങിയ കേസുകളിലാണ് പിന്നീട് വിചാരണ നടന്നത്. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹിസാറില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തിട്ടുണ്ട്. ജില്ലയില്‍ പോലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications