കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവം കുറ്റക്കാരന്‍; കൊലപാതക കേസില്‍ ജീവപര്യന്തം, രാംപാലിന് ഇനി അഴിയെണ്ണാം

Google Oneindia Malayalam News

ഹിസാര്‍: ആള്‍ദൈവം രാംപാലിന് കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷ. രണ്ട് കൊലാപതക കേസുകളിലാണ് രാംപാല്‍ കുറ്റക്കാരനാണെന്ന് ഹരിയാനയിലെ ഹിസാര്‍ കോടതി കണ്ടെത്തിയത്. ഈ മാസം 11ന് രാംപാലിനെയും 26 അനുയായികളെയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.

ഹരിയാനയിലെ ഹിസാര്‍ ജില്ലയിലുള്ള ബര്‍വാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആള്‍ദൈവം കുടുങ്ങിയത്. 2014 നവംബറിലായിരുന്നു സംഭവം.

Dc

ബര്‍വാലയിലെ സത്‌ലോക് ആശ്രമത്തില്‍ രണ്ട് യുവതികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവമാണ് ഒന്ന്. ഇവരുടെ ഭര്‍ത്താക്കന്‍മാരാണ് പോലീസില്‍ പരാതിപ്പെട്ടത്. ആശ്രമത്തില്‍ വച്ച് തങ്ങളുടെ ഭാര്യമാരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. പോലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവമാണ് മറ്റൊന്ന്. രണ്ട് കേസിലും രാംപാല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കോടതി അലക്ഷ്യക്കേസില്‍ രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ്-ഹരിയാന കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ വേളയില്‍ രാംപാല്‍ അനുയായികളെ ഉപയോഗിച്ച് ചെറുത്തതാണ് വെടിവയ്പ്പില്‍ കലാശിച്ചത്. നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി എന്ന കേസില്‍ രാംപാലിനെയും അനുയായികളെയും കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കോടതി വെറുതെ വിട്ടിരുന്നു. രാജ്യദ്രോഹം, കൊലപാതകം തുടങ്ങിയ കേസുകളിലാണ് പിന്നീട് വിചാരണ നടന്നത്. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹിസാറില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തിട്ടുണ്ട്. ജില്ലയില്‍ പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

English summary
Self-Styled Godman Rampal Gets Life Imprisonment In Two Murder Cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X