സെക്സ്, ബലാത്സംഗം, പറ്റിപ്പ്... ബാബ റഹിം മുതൽ രാധേ മാ വരെ കള്ളസന്ന്യാസികളുടെ പട്ടിക കണ്ടുനോക്കൂ!!!
മതേതര രാജ്യമാണ് എന്നാണ് വെപ്പെങ്കിലും മതത്തെക്കാളും ഭക്തിയെക്കാളും വലിയ വില്പനച്ചരക്ക് ഇന്ത്യയിൽ വേറെയില്ല എന്നതാണ് സത്യം. ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരു ആൾദൈവത്തിന് വേണ്ടി നാട്ടിൽ കലാപം തന്നെ ഉണ്ടാക്കുന്ന വിശ്വാസികളെ ലോകത്ത് വേറെ എവിടെ കാണാൻ കിട്ടാനാണ്.
ഇക്കാര്യത്തിൽ ബാബ റഹിം സിംഗ് ആദ്യത്തെ ആളാണ് എന്നൊന്നും കരുതല്ലേ, മുട്ടൻ അബദ്ധമായിപ്പോകും. സാക്ഷരതയിലും സംസ്കാരത്തിലും മുമ്പൻമാർ എന്ന് അഹങ്കരിക്കുന്ന കേരളത്തിലടക്കം ഇഷ്ടം പോലെ ആൾദൈവങ്ങളുണ്ട് ഈ പട്ടികയിൽ. സണ്ണി ലിയോണിനൊപ്പം ഐറ്റം ഡാൻഡിന് തുള്ളുന്ന രാധേ മായെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതുപോലെ പലരുമണ്ട്. കണ്ട് നോക്കൂ...

ഗുർമീത് റാം റഹീം
ബലാത്സംഗ കേസിൽ കോടതി കുറ്റക്കാരനെന്ന് വിധിച്ച ഗുർമീത് റാം റഹീം കാരണം ഹരിയാനയിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് കയ്യും കണക്കുമില്ല. ആള്‍ദൈവം മാത്രമല്ല, നടനും സംവിധായകനും പാട്ടുകാരനും ഒക്കെയാണ് ഇദ്ദേഹം. മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് ആൾദൈവം ജീന്‍സും ടീഷര്‍ട്ടുമൊക്കെയിട്ട് ചുള്ളനായത്.

രാധേ മാ എന്ന സുന്ദരി
സുഭാഷിണി മാത്രമല്ല സുന്ദരിയുമാണ് രാധേ മാ ആള്‍ദൈവം. രാധേ മായുടെ ഗ്ലാമർ ട്വിറ്ററിലൂടെ പുറത്തായതോടെയാണ് പണി പാളിയത് എന്ന് മാത്രം. ലിപ്സ്റ്റിക്കും മേക്കപ്പും നീണ്ട കുറിയും കയ്യില്‍ ഒരു ത്രിശൂലവും കാണും. ട്വിറ്ററിലൂടെ രാധേ മായുടെ കുട്ടിയുടുപ്പിട്ട ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇവരുടെ ആപ്പീസ് പൂട്ടിയത്. പീഡനക്കേസുകള്‍ അടക്കം പോലീസ് കേസുകളും ഇഷ്ടം പോലെ പിന്നാലെയുണ്ട്.

നടിയോടൊപ്പം നിത്യാനന്ദ
നടിയുടെ കൂടെയുള്ള വീഡിയോയിലൂടെ പണി കിട്ടിയ സ്വാമിയാണ് സ്വാമി നിത്യാനന്ദ. നല്ല രീതിയിൽ പോയിക്കൊണ്ടിരക്കേയാണ് സിനിമാ നടിയോടൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തായയത്.ഒരു ടി വി ചാനലാണ് നിത്യാനന്ദയുടെ കേളികള്‍ വെളിച്ചത്ത് കൊണ്ടുവന്നത്.

സന്തോഷ് മാധവന് നീലചിത്ര പ്രിയൻ
സന്തോഷ് മാധവന് എന്ന അമൃത ചൈതന്യ കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ ആള്‍ദൈവങ്ങളില്‍ ഒരാളാണ്. പീഡനവും നീലച്ചിത്ര നിര്‍മാണവുമൊക്കെ അമൃത ചൈതന്യയുടെ ഹോബികളാണ്. 2008 ലാണ് ഇയാള്‍ അറസ്റ്റിലായത്.

ആശാറാം ബാപ്പു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലിലായ മറ്റൊരു വിവാദ ആള്‍ദൈവമാണ് ആശാറാം ബാപ്പു. പീഡനം മാത്രമല്ല, ഭൂമി ഇടപാട് തട്ടിപ്പ് കേസുകളും ബാപ്പുവിന്റെ പേരിലുണ്ട്. 425 ആശ്രമങ്ങളും 50 ഗുരുകുലങ്ങളും സ്വന്തമായുണ്ട് ഇദ്ദേഹത്തിന്.

ചന്ദ്രസ്വാമി
നേമി ചന്ദ്ര ജയിന് എന്നാണ് ചന്ദ്രസ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ പേര്. ആളുകളെ പറ്റിച്ച് പണം തട്ടലാണ് വിനോദം. ലണ്ടനിലെ ഒരു ബിസിനസുകാരനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ഇയാള്‍ കൈക്കലാക്കിയതായി പരാതിയുണ്ട്.

കബീര്‍ എന്ന രാംപാൽ
എഞ്ചിനീയറായ ബാബ രാംപാല്‍ 1999 ലാണ് ആള്‍ദൈവമാകുന്നത്. ഭക്തകവി കബീറിന്റെ അവതാരമാണ് എന്നാണ് ഇയാള്‍ സ്വയം അവകാശപ്പെടുന്നത്. കൊലക്കേസില്‍ പിടിയിലായതോടെ മോടിയെല്ലാം പോയി

സ്വാമി സദാചാരി
സ്വാമി സദാചാരി - വേശ്യാലയം നടത്തിയതിന് പോലീസ് പിടിയിലായ സ്വാമിക്ക് ഇടാന്‍ പറ്റിയ പേര് തന്നെ അല്ലേ. ഇയാളുടെ പേരാണ് സ്വാമി സദാചാരി.

സ്വാമി പ്രേമാനന്ദ
13 പേരെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് സ്വാമി പ്രേമാനന്ദ. കൊലപാതകക്കേസും ഇയാള്‍ക്കെതിരെ ഉണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications