• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെക്സ്, ബലാത്സംഗം, പറ്റിപ്പ്... ബാബ റഹിം മുതൽ രാധേ മാ വരെ കള്ളസന്ന്യാസികളുടെ പട്ടിക കണ്ടുനോക്കൂ!!!

  • By Kishor

മതേതര രാജ്യമാണ് എന്നാണ് വെപ്പെങ്കിലും മതത്തെക്കാളും ഭക്തിയെക്കാളും വലിയ വില്‍പനച്ചരക്ക് ഇന്ത്യയിൽ വേറെയില്ല എന്നതാണ് സത്യം. ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരു ആൾദൈവത്തിന് വേണ്ടി നാട്ടിൽ കലാപം തന്നെ ഉണ്ടാക്കുന്ന വിശ്വാസികളെ ലോകത്ത് വേറെ എവിടെ കാണാൻ കിട്ടാനാണ്.

ചുവന്ന മിനി സ്കർട്ടിൽ കത്തുന്ന സൗന്ദര്യം, സണ്ണി ലിയോണിനൊപ്പം ഐറ്റം ഡാൻസ്.. ആൾദൈവമായ ഈ പെണ്ണൊരുമ്പെട്ടാൻ ബ്രഹ്മനും ഞെട്ടും... കാണൂ, കണ്ട് ഞെട്ടിത്തരിക്കൂ!!

ഇക്കാര്യത്തിൽ ബാബ റഹിം സിംഗ് ആദ്യത്തെ ആളാണ് എന്നൊന്നും കരുതല്ലേ, മുട്ടൻ അബദ്ധമായിപ്പോകും. സാക്ഷരതയിലും സംസ്കാരത്തിലും മുമ്പൻമാർ എന്ന് അഹങ്കരിക്കുന്ന കേരളത്തിലടക്കം ഇഷ്ടം പോലെ ആൾദൈവങ്ങളുണ്ട് ഈ പട്ടികയിൽ. സണ്ണി ലിയോണിനൊപ്പം ഐറ്റം ഡാൻഡിന് തുള്ളുന്ന രാധേ മായെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതുപോലെ പലരുമണ്ട്. കണ്ട് നോക്കൂ...

ഗുർമീത് റാം റഹീം

ഗുർമീത് റാം റഹീം

ബലാത്സംഗ കേസിൽ കോടതി കുറ്റക്കാരനെന്ന് വിധിച്ച ഗുർമീത് റാം റഹീം കാരണം ഹരിയാനയിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് കയ്യും കണക്കുമില്ല. ആള്‍ദൈവം മാത്രമല്ല, നടനും സംവിധായകനും പാട്ടുകാരനും ഒക്കെയാണ് ഇദ്ദേഹം. മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് ആൾദൈവം ജീന്‍സും ടീഷര്‍ട്ടുമൊക്കെയിട്ട് ചുള്ളനായത്.

രാധേ മാ എന്ന സുന്ദരി

രാധേ മാ എന്ന സുന്ദരി

സുഭാഷിണി മാത്രമല്ല സുന്ദരിയുമാണ് രാധേ മാ ആള്‍ദൈവം. രാധേ മായുടെ ഗ്ലാമർ ട്വിറ്ററിലൂടെ പുറത്തായതോടെയാണ് പണി പാളിയത് എന്ന് മാത്രം. ലിപ്സ്റ്റിക്കും മേക്കപ്പും നീണ്ട കുറിയും കയ്യില്‍ ഒരു ത്രിശൂലവും കാണും. ട്വിറ്ററിലൂടെ രാധേ മായുടെ കുട്ടിയുടുപ്പിട്ട ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇവരുടെ ആപ്പീസ് പൂട്ടിയത്. പീഡനക്കേസുകള്‍ അടക്കം പോലീസ് കേസുകളും ഇഷ്ടം പോലെ പിന്നാലെയുണ്ട്.

നടിയോടൊപ്പം നിത്യാനന്ദ

നടിയോടൊപ്പം നിത്യാനന്ദ

നടിയുടെ കൂടെയുള്ള വീഡിയോയിലൂടെ പണി കിട്ടിയ സ്വാമിയാണ് സ്വാമി നിത്യാനന്ദ. നല്ല രീതിയിൽ പോയിക്കൊണ്ടിരക്കേയാണ് സിനിമാ നടിയോടൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തായയത്.ഒരു ടി വി ചാനലാണ് നിത്യാനന്ദയുടെ കേളികള്‍ വെളിച്ചത്ത് കൊണ്ടുവന്നത്.

സന്തോഷ് മാധവന്‍ നീലചിത്ര പ്രിയൻ

സന്തോഷ് മാധവന്‍ നീലചിത്ര പ്രിയൻ

സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യ കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ ആള്‍ദൈവങ്ങളില്‍ ഒരാളാണ്. പീഡനവും നീലച്ചിത്ര നിര്‍മാണവുമൊക്കെ അമൃത ചൈതന്യയുടെ ഹോബികളാണ്. 2008 ലാണ് ഇയാള്‍ അറസ്റ്റിലായത്.

ആശാറാം ബാപ്പു

ആശാറാം ബാപ്പു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലിലായ മറ്റൊരു വിവാദ ആള്‍ദൈവമാണ് ആശാറാം ബാപ്പു. പീഡനം മാത്രമല്ല, ഭൂമി ഇടപാട് തട്ടിപ്പ് കേസുകളും ബാപ്പുവിന്റെ പേരിലുണ്ട്. 425 ആശ്രമങ്ങളും 50 ഗുരുകുലങ്ങളും സ്വന്തമായുണ്ട് ഇദ്ദേഹത്തിന്.

ചന്ദ്രസ്വാമി

ചന്ദ്രസ്വാമി

നേമി ചന്ദ്ര ജയിന്‍ എന്നാണ് ചന്ദ്രസ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ പേര്. ആളുകളെ പറ്റിച്ച് പണം തട്ടലാണ് വിനോദം. ലണ്ടനിലെ ഒരു ബിസിനസുകാരനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ഇയാള്‍ കൈക്കലാക്കിയതായി പരാതിയുണ്ട്.

കബീര്‍ എന്ന രാംപാൽ

കബീര്‍ എന്ന രാംപാൽ

എഞ്ചിനീയറായ ബാബ രാംപാല്‍ 1999 ലാണ് ആള്‍ദൈവമാകുന്നത്. ഭക്തകവി കബീറിന്റെ അവതാരമാണ് എന്നാണ് ഇയാള്‍ സ്വയം അവകാശപ്പെടുന്നത്. കൊലക്കേസില്‍ പിടിയിലായതോടെ മോടിയെല്ലാം പോയി

സ്വാമി സദാചാരി

സ്വാമി സദാചാരി

സ്വാമി സദാചാരി - വേശ്യാലയം നടത്തിയതിന് പോലീസ് പിടിയിലായ സ്വാമിക്ക് ഇടാന്‍ പറ്റിയ പേര് തന്നെ അല്ലേ. ഇയാളുടെ പേരാണ് സ്വാമി സദാചാരി.

സ്വാമി പ്രേമാനന്ദ

സ്വാമി പ്രേമാനന്ദ

13 പേരെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് സ്വാമി പ്രേമാനന്ദ. കൊലപാതകക്കേസും ഇയാള്‍ക്കെതിരെ ഉണ്ട്.

English summary
Gurmeet Ram Rahim Singh to Radhe Maa: Controversial Indian self-styled godman found breaking the law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more