കാളിക്ക് രാധേ മായെക്കാള്‍ ഡ്രസ് കുറവല്ലേ.... സോനു നിഗം ഇതെന്ത് ഭാവിച്ചാണ്?
വിവാദ ആള്‍ദൈവം രാധേ മായുടെ പേരുമായി ബന്ധപ്പെട്ട് പുതിയ വിവാദം. പ്രശസ്ത ഗായകന് സോനു നിഗമാണ് രാധേ മാ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു സ്ത്രീയെ വസ്ത്രത്തിന്റെ പേരില്‍ കുറ്റം പറയുന്നത് മോശമാണ് എന്നാണ് സോനു നിഗമിന് പറയാനുള്ളത്.
മിനി സ്കര്‍ട്ട് വിവാദത്തില്‍ രാധേ മായെ ആളുകള്‍ കുറ്റപ്പെടുത്തുന്നതാണ് സോനു നിഗമിനെ ദേഷ്യം പിടിപ്പിച്ചിരിക്കുന്നത്. അങ്ങനെ കുറ്റം പറയാനാണെങ്കില്‍ കാളീദേവിയെയും പറയണം. രാധേ മാ ഇട്ടിരിക്കുന്നതിലും എത്രയോ കുറച്ച് വസ്ത്രങ്ങള്‍ മാത്രമേ കാളിദേവി ധരിച്ചിരുന്നുള്ളൂ - സോനു നിഗമിന്റെ വാക്കുകള്‍ ഇങ്ങനെ പോകുന്നു..

വിവാദത്തിന് കാരണം ഈ ഫോട്ടോ
രാധേ മാ മിനി സ്കര്‍ട്ട് ധരിച്ചുനില്ക്കുന്ന ഈ ചിത്രമാണ് എല്ലാ വിവാദങ്ങള്‍ക്കും കാരണമായത്. ചിത്രം പുറത്തായതോടെ രാധേ മായെ അനുകൂലിച്ചും വിമര്‍ശിച്ചും ഒരുപാട് പേര് രംഗത്തെത്തി.

സോനു നിഗം ഇത് കുറച്ച് കടന്നുപോയി
സോനു നിഗമിന്റെ വാക്കുകള്‍ കുറച്ച് കടന്നുപോയി എന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്. ഇന്ത്യ പോലെ മതം വളരെ വികാരപരമായ ഒരു കാര്യമായ രാജ്യത്ത് കാളീദേവിയെ ഒരു വിവാദ ആള്ദൈവത്തോട് ഉപമിക്കുക എന്ന് വെച്ചാല്‍....

സോനു നിഗം പറഞ്ഞത്
ഹിന്ദു ദൈവമായ കാളീദേവി രാധേ മാ ധരിച്ച വസ്ത്രത്തെക്കാള്‍ കുറച്ചല്ലേ ധരിച്ചിരുന്നത്. ഈ നാട്ടില്‍ സ്ത്രീകളെ വസ്ത്രത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നല്ലോ - ട്വിറ്ററിലാണ് സോനു നിഗം ഇങ്ങനെ എഴുതിയിരിക്കുന്നത്.

സ്ത്രീവിരുദ്ധമല്ലേ ഇത്
സ്ത്രീവിരുദ്ധമാണ് ഈ നിലപാട് എന്ന് താരം പറയുന്നു. ഇവിടെ പുരുഷ സന്യാസിമാര്‍ നഗ്നരായി നടക്കുന്നു. നൃത്തം ചെയ്യുന്നു. എന്നാല്‍ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ അവരെ കുറ്റം പറയുകയും ചെയ്യുന്നു. ഇതാണോ ഇവിടെയുള്ള ലിംഗസമത്വം

സോനു നിഗം, ദ സിംഗര്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ന്യൂ ജെന്‍ ഗായകരുടെ കൂട്ടത്തിലാണ് സോനു നിഗമിന് സ്ഥാനം. ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷയിലും പാടിയിട്ടുള്ള നിഗമിന് ഇഷ്ടം പോലെ ആരാധകരുണ്ട്

രാധേ മായ്ക്ക് ആളുകള്‍ കുറവല്ല
സോനു നിഗമിന് മാത്രമല്ല രാധേ മായ്ക്കും ആരാധകര്‍ കുറവല്ല. പാര്‍ലമെന്റ് അംഗങ്ങളും സിനിമാ താരങ്ങളും വരെ ആരാധിക്കുന്ന രാധേ മാ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ആള്‍ദൈവം കൂടിയാണ്.

ആരാധകരില്‍ കേന്ദ്രമന്ത്രിയും
രാധേ മായ്ക്ക് ദൈവീക സിദ്ധികളുണ്ടെന്ന് പറഞ്ഞ് ബി ജെ പി നേതാവും മോദി മന്ത്രിസഭയിലെ സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രിയുമായ വിജയ് സാമ്പ്ല രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു.

രാധേ മാ പുററത്ത് തന്നെ
സ്ത്രീധന പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന രാധേ മായ്ക്ക് മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് ഇനി രാധേ മായ്ക്ക് അറസ്റ്റ് ചെയ്യപ്പെടും എന്ന പേടി വേണ്ട

അറസ്റ്റിന് സാധ്യത ഇങ്ങനെ
ഈ രണ്ടാഴ്ച കൊണ്ട് രാധേ മായ്ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞാല്‍ രാധേ മായെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.

താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല
താന്‍ ആരെയും സ്ത്രീധനത്തിനായി പ്രേരിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നുമാണ് രാധേ മാ പറയുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്കുള്ള ശിക്ഷ വിധിക്കേണ്ടത് ദൈവമാണെന്നും രാധേ മാ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications