കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ സെല്‍ഫിയിലൂടെ വൈറലായ സതീഷും ലിസയും പിരിയുന്നു?

  • By Muralidharan
Google Oneindia Malayalam News

മുംബൈ: 39 വയസ്സിന്റെ പ്രായവ്യത്യാസവും വിവാഹത്തിന് ശേഷമുള്ള സെല്‍ഫിയും ചേര്‍ന്ന് പ്രശസ്തരാക്കിയ ഈ ദമ്പതികളെ ഓര്‍മയില്ലേ. മുംബൈ സ്വദേശികളായ സതീഷ് ആപ്‌തെയെയും ലിസ കപാഡിയയെും കുറിച്ചാണ് ചോദിക്കുന്നത്. 2015 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം എടുത്ത ഈ സെല്‍ഫി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മീഡിയയില്‍ അന്ന് വൈറലായിരുന്നു.

വിവാഹം നടക്കുമ്പോള്‍ സതീഷ് ആപ്‌തെയ്ക്ക് 59 വയസ്സായിരുന്നു പ്രായം. വധു ലിസ കപാഡിയയ്ക്ക് 20ഉം. വിവാഹം കഴിഞ്ഞ് ആറ് മാസം പോലും കഴിയുന്നതിന് മുമ്പേ ഇവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ കേള്‍ക്കാനുള്ളത് ശുഭവാര്‍ത്തകളല്ല എന്ന് മാത്രം. സതീഷും ലിസയും പിരിയാന്‍ ഒരുങ്ങുകയാണ് എന്നാണ് മുംബൈയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.

satish-apte-lisa-kapadiya

ലിസയെ കാണാനില്ല എന്ന് പറഞ്ഞ് മാര്‍ച്ച് മാസത്തില്‍ ആപ്‌തെ പോലീസില്‍ ഒരു പരാതി നല്‍കിയിരുന്നു. വീടുവിട്ട് പോയ ലിസ പിന്നീട് തിരിച്ചുവന്നില്ല എന്നാണ് ആപ്‌തെ പറയുന്നത്. എന്നാല്‍ ലിസയെ സതീഷ് ആപ്‌തെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു എന്ന് ലിസയുടെ സഹോദരി പോലീസിനോട് പറഞ്ഞതാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ലിസയ്ക്ക് എട്ട് വയസ്സുള്ളപ്പോള്‍ മുതല്‍ ആപ്‌തെ ലിസയെ പീഡിപ്പിച്ചുവരികയായിരുന്നു. ലിസയെ ഭീഷണിപ്പെടുത്തിയാണ് സതീഷ് വിവാഹത്തിന് സമ്മതിപ്പിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ സതീഷ് ആപ്‌തെ നിഷേധിച്ചു. നൗപാദ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

English summary
Remember Satish Apte and Lisa Kapadiya, the famous couple whose one selfie had become viral on social media? Their marriage is in trouble now. Months after their much-hyped marriage, the couple made headline once again in July 2015. This time a few shocking statements brought down their fame to shame.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X