കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോയത് വിനോദയാത്രയ്ക്ക്, വന്നതോ? 22കാരന് സംഭവിച്ചത് !! ഇത് പലര്‍ക്കും മുന്നറിയിപ്പ്

സെല്‍ഫി എടുക്കിന്നതിനിടെ 50 അടി താഴ്ചയിലേക്കു വീണ യുവാവ് മരിച്ചു

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: സെല്‍ഫി ഭ്രമം ഓരോ ദിവസവും ജീവന്‍ എടുത്തുകൊണ്ടിരി ക്കുകയാണ്. ഉത്തരാഖണ്ഡില്‍ യുവാവ് സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ദാരുണമായി കൊല്ലപ്പെട്ടു. സുഹുൃത്തിനോടൊപ്പം വിനോദയാത്രയ്ക്ക് മസൂറിയിലെത്തിയ 22കാരനായ മുനീര്‍ അഹ്മദാണ് സെല്‍ഫി എടുക്കുന്നതിനിടെ മരിച്ചത്. ഡെറാഡൂണിലെ സ്വകാര്യ കോളേജില്‍ ബികോം വിദ്യാര്‍ഥി കൂടിയായിരുന്നു മുനീര്‍.

selfie

മസൂറിയിലെ കൊലുഖേത്തില്‍ പാറക്കെട്ടിനു മുകളില്‍ കയറി മലനിരകള്‍ പശ്ചാത്തലമാക്കി സെല്‍ഫ് എടുക്കുന്നതിനിടെ യുവാവ് കാല്‍ വഴുതി 50 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മന്‍ദീപ് മുനീറിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു.

death

ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് മുനീറിന്റെ ശരീരം കണ്ടെത്തിയത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുനീര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലിസ് അറിയിച്ചു. സെല്‍ഫിയെടുക്കുന്നതിനിടെ ഉത്തരാഖണ്ഡില്‍ മരണം വ്യാപകമായിട്ടുണ്ട്.

English summary
22-year-old college student fell 50 feet down a ravine to his death while taking a selfie near Kolukhet on Dehradun-Mussoorie road last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X