ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 17 കാരന് ദാരുണ അന്ത്യം
ചെന്നൈ: ഓടുന്ന ട്രെയിനിനു മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 17 കാരന്‍ ട്രെയില്‍ തട്ടി മരിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ദിനേശ് സുകുമാറാണ് മരിച്ചത്.
സുഹൃത്തുകള്‍ക്കൊപ്പം മൃഗശാല സന്ദര്‍ശിക്കാന്‍ പോയതാണ് ദിനേശ്. ഇതിനിടയിലാണ് ഇലക്ട്രിക് ട്രെയിന്‍ വരുന്നത് കാണുന്നത്. ദിനേശും മറ്റൊരു സുഹൃത്തും കൂടി അതിസാഹസികമായി സെല്‍ഫി എടുക്കാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് മരണം സംഭവിച്ചത്. കൂടെയുണ്ടായിരുന്നു കുട്ടി ട്രാക്കിന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തില്‍ 27 സെല്‍ഫി മരണങ്ങളാണ് ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മാസത്തില്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ വെള്ളത്തില്‍ വീണ് യുവതി മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സെല്‍ഫി എടുക്കാന്‍ പാടില്ലാത്ത 16 സ്ഥലങ്ങളും മുംബൈ പോലീസ് പട്ടികയില്‍ ഉള്‍പ്പെടുത്തി.












Click it and Unblock the Notifications