കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോയ്‌ലറ്റിനൊപ്പം സെല്‍ഫിയെടുത്ത് അയക്കൂ; സമ്മാനം നേടൂ

  • By Anwar Sadath
Google Oneindia Malayalam News

ലുധിയാന: ജനങ്ങളില്‍ ടോയ്‌ലറ്റ് ക്ലീനിങ്ങിന്റെ ആവശ്യകത പ്രചരിപ്പിക്കാനായി പഞ്ചാബിലെ ലുധിയാന ജില്ലാ അധികൃതര്‍ പുതിയ കാമ്പയിനുമായി രംഗത്തെത്തി. 'സെല്‍ഫി വിത്ത് ശൗചാലയ' എന്ന കാമ്പയിനാണ് തുടക്കമിട്ടത്. ഇതുപ്രകാരം തങ്ങളുടെ ടോയ്‌ലറ്റിനുമുന്നില്‍ നിന്നും ജനങ്ങള്‍ക്ക് സെല്‍ഫിയെടുത്ത് അയക്കാം. മികച്ച സെല്‍ഫിക്ക് സര്‍ക്കാര്‍ സമ്മാനവും നല്‍കും.

പഞ്ചാബ് സര്‍ക്കാരിന്റെയും ഭാരതി ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ 20,000 ടോയ്‌ലറ്റ് പണിതിരുന്നു. ഈ പദ്ധതിയില്‍ അംഗമായവര്‍ക്കാണ് കാമ്പയിനില്‍ പങ്കെടുക്കാനാവുകയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രവി ഭഗവത് പറഞ്ഞു. ടോയ്‌ലറ്റ് സ്വന്തമായവര്‍ക്ക് ഇ മെയില്‍ വെഴിയോ വാട്‌സ് ആപ്പ് വഴിയോ അയക്കാം. സപ്തംബര്‍ 30 ആണ് അവസാന തീയതി. ഒക്ടോബര്‍ രണ്ടിന് വിജയിയെ ആദരിക്കും.

toilets

പഞ്ചാബ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റും, സാനിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും, ഭാരതി ഫൗണ്ടേഷനും ചേര്‍ന്ന് ജില്ലിയില്‍ ടോയ്‌ലറ്റ് ഇല്ലാത്തവരെയെല്ലാം പദ്ധതിയില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. 26,107 ടോയ്‌ലറ്റുകളാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതില്‍ 20,000 ടോയ്‌ലറ്റുകള്‍ ഇതിനകംതന്നെ പണിതുനല്‍കിക്കഴിഞ്ഞു. ശേഷിക്കുന്നവ ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും.

ഇതോടെ ജില്ലയില്‍ ടോയ്‌ലറ്റ് ഇല്ലാത്തവര്‍ ആരും ഉണ്ടാകില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ടോയ്‌ലറ്റുകള്‍ പൂര്‍ത്തിയായതോടെയാണ് അവ വൃത്തിയായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രചരിപ്പിക്കാന്‍ ജില്ലാഭരണകൂടം തുടക്കമിട്ടത്. എല്ലാവര്‍ക്കും വൃത്തിയുള്ള ടോയ്‌ലറ്റ് എന്നതാണ് ഇപ്പോള്‍ അധികൃതരുടെ ലക്ഷ്യം.

English summary
‘Selfie with toilet’ to boost Swachh Bharat in Ludhiana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X