സെല്‍ഫി വിത്ത് ഡോട്ടര്‍ വൈറലാകുന്നു...
ദില്ലി : പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് റേഡിയോ പരിപാടിയുടെ ഒന്‍പതാം എഡിഷനില്‍ പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി പെണ്‍കുട്ടികളുള്ള എല്ലാ അച്ഛനമ്മമാരും മകള്‍ക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ സെല്‍ഫി വിത്ത് ഡോട്ടര്‍ ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു
ഈ ആഹ്വാനം പിന്തുടര്‍ന്ന് മന്ത്രിമാരും സാധാരണക്കാരും തങ്ങളുടെ പെണ്‍മക്കളോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് മോഡിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.മോഡിക്ക് പിന്തുണയറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദോവേന്ദ്ര ഫട്‌നാസ് താനും മകളുമുള്ള സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം പ്രചരിച്ച സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന ഹാഷ് ടാഗും ഏറെ പ്രചാരം നേടി. വിഐപികളും താരങ്ങളുമടക്കം ആയിരക്കണക്കിനാളുകളാണു പെണ്‍മക്കളോടൊപ്പമുള്ള സെല്‍ഫി ഫൊട്ടോകള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു കഴിഞ്ഞു
ഹരിയാനയില്‍ പെണ്‍കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സര്‍പാഞ്ച് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.












Click it and Unblock the Notifications