കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പുതിയ ടീം; ജനകീയനായി സുര്‍ജേവാല; ഔട്ടായി കോണ്‍ഗ്രസിലെ ഈ നേതാവ്

  • By News Desk
Google Oneindia Malayalam News

ചണ്ഡീഗഢ്: ഹരിയാന കോണ്‍ഗ്രസില്‍ പലപ്പോഴും അഭിപ്രായ ഭിന്നതകളും തര്‍ക്കങ്ങളും ഉടലെടുക്കുകയും ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധികളിലേക്കും വഴി വെച്ചിരുന്നു. പൗരത്വഭേദഗി നിയമത്തില്‍ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ നിലപാട്, ഹൈക്കമാന്റിനെിരെ അശോക് തന്‍വര്‍ പരസ്യമായി തന്നെ പ്രതിഷേധം നടത്തിയത്, രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉടലെടുത്ത പ്രശ്‌നങ്ങള്‍ അടക്കം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ഇപ്പൊഴിത കൊവിഡ് പ്രതിസന്ധിയും കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയും പ്രശ്‌നങ്ങളും നിലനില്‍ക്കുകയാണ്.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

രാജ്യസഭ തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ചായിരുന്നു ഹരിയാനയില്‍ വീണ്ടും പ്രതിസന്ധിക്ക് തുടക്കമിട്ടത്. ഭൂപീന്ദര്‍ ഹൂഡയുടെ മകനും മൂന്ന് തമണ എംപിയുമായിരുന്ന ദിപീന്ദര്‍ ഹൂഡക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ചാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സെല്‍ജയും ഭൂപീന്ദര്‍ ഹൂഡയും തമ്മിലുള്ള ഈ പ്രശ്‌നം പിന്നാലെ ്പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കി. ഇപ്പോഴിത മറ്റൊരു സഖ്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് വേണം പറയാന്‍.

 കൈകോര്‍ത്തു

കൈകോര്‍ത്തു

ഹൂഡയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാലയുമായി കൈകോര്‍ത്തിരിക്കുകയാണ് സെല്‍ജ. സെല്‍ജയും സുര്‍ജ്ജേവാലയും നേരത്തെ തന്നെ നല്ല രാഷ്ട്രീയ ബന്ധം പുലര്‍ത്തിയിരുന്ന നേതാക്കളായിരുന്നു. എന്നാല്‍ ഇവര്‍ പുതിയ സഖ്യത്തിനൊരുങ്ങുകയാണെന്ന ചര്‍ച്ചകളാണ് നടക്കുന്നത്.

ചര്‍ച്ചകള്‍ക്ക് തുടക്കം

ചര്‍ച്ചകള്‍ക്ക് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ വീഴ്ച്ചക്കെതിരെ സല്‍ജയും സുര്‍ജേവാലയും സംയുക്തമായി പത്ര സമ്മേളനം സംഘടിച്ചിപ്പതോടെയാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമായത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ വീഴ്ച്ചകള്‍ ചൂണ്ടികാട്ടി നേരത്തെ തന്നെ രംഗത്തെത്തിയ നേതാവാണ് സുര്‍ജ്ജേവാല. ഈ സമയും ഭൂപേന്ദര്‍ സിംഗ് ഹൂഡയും മകനും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും വെല്ലുവിളികളും ഉയര്‍ത്തുകയാണ്.

അധ്യക്ഷ സ്ഥാനത്തേക്ക്

അധ്യക്ഷ സ്ഥാനത്തേക്ക്

നേരത്തെ രാജ്യസഭാ എംപിയായിരുന്നു സെല്‍ജ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്നോടിയായാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്. ഹുഡയുടെ മികച്ച പിന്തുണയും സെല്‍ജക്ക് ലഭിച്ചിരുന്നു. പിന്നീട് സെല്‍ജ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ പാര്‍ട്ടി രാജ്യസഭാ ടിക്കറ്റ് ദിപീന്ദര്‍ ഹൂഡക്ക് നല്‍കിയതോടെ സെല്‍ജ നിരാശയാവുകയാവുകയും ഇത് പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയുമായിരുന്നു.

നിഗമനങ്ങള്‍

നിഗമനങ്ങള്‍

ദിപീന്ദര്‍ ഹൂഡ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്തോ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിലോ സെല്‍ജ പങ്കെടുത്തിരുന്നില്ല. ഈ അസാനിധ്യം ഇത്തരം ചര്‍ച്ചകള്‍ക്കും നിഗമനങ്ങള്‍ക്കും ആക്കം കൂട്ടുന്നതായിരുന്നു. എന്തിരുന്നാലും അപ്പോഴെല്ലാം നേതാക്കള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് ഹൂഡ ആവര്‍ത്തിച്ചു.

ഇടപെടല്‍

ഇടപെടല്‍

ലോക്ക്ഡൗണിന് ശേഷം നേരിടാന്‍ പോകുന്ന കാര്‍ഷിക പ്രതിസന്ധികള്‍ക്കെതിരെ ഹൂഡ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാല്‍ അതേസമയത്ത് സുര്‍ജേവാല കര്‍ഷകര്‍ക്കിടയില്‍ ഇറങ്ങി പ്രശ്‌നങ്ങള്‍ മനസിലാക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും അടക്കം ജനകീയമായ ഇടപെടലുകളാണ് നടത്തികൊണ്ടിരിക്കുന്നത്. ഒപ്പം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പല നിലപാടുകള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സുര്‍ജേവാല

സുര്‍ജേവാല

ഒപ്പം തന്നെ സുര്‍ജേവാല ആശുപത്രകള്‍ സന്ദര്‍ശിക്കുകയും കൊവിഡ് പ്രതിരോധത്തിനായി പിപിഇ കിറ്റുകളും മാസ്‌കും വിതരണം ചെയ്യുകയും വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്തു. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധിയിലും അദ്ദേഹം ഇടപെട്ടിരുന്നു. പൊലീസുകാര്‍ക്കും ശുചീകരണ തൊളിലാളികള്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സുരക്ഷാ സാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തു.

 തിരിച്ചുവരവ്

തിരിച്ചുവരവ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സുര്‍ജേവലയെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ഉപതെരഞ്ഞടുപ്പില്‍ സുര്‍ജേവാല മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സിറ്റിങ് സീറ്റിലും സുര്‍ജേവാലയ്ക്ക് വിജയിക്കാനായില്ല. തിരിച്ചുവരവിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് സുര്‍ജേവാല സെല്‍ജയുമായി കൈ കോര്‍ക്കുന്നതെന്നാണ് സൂചന.

English summary
Selja And Randeep Surjewala Joind Hands In Haryana Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X