മാഗി ഓണ്‍ലൈന്‍ വില്പന; സ്നാപ്ഡീലിനെതിരെ കേസ്
ജയ്പുര്‍: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ സ്നാപ്ഡീലിനെതിരെ കേസ്. നിരോധിച്ച ഉത്പന്നമായ മാഗി വിറ്റഴിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴുമുതല്‍ ഒക്ടോബര്‍ 30 വരെ മാഗി നിരോധിച്ചിരുന്നു.
നിരോധനകാലത്ത് ഇവ ഓണ്‍ലൈനിലൂടെ വിറ്റഴിച്ചെന്നുകാട്ടി ജയ്പുരില്‍നിന്നുള്ള അഭിഭാഷകനായ ലളിത് ശര്‍മയാണു സ്നാപ്ഡീലിനെതിരേ കേസ് നല്‍കിയത്. സിഇഒയും സഹസ്ഥാപകനുമായ കുനാല്‍ ബാല്‍, സ്നാപ്ഡീല്‍ സ്ഥാപകന്‍ രോഹിത് ബന്‍സാല്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുകയാണ്.

നിരോധിച്ച ഉത്പന്നം വിറ്റഴിച്ചെന്നു തെളിഞ്ഞാല്‍ സ്നാപ്ഡീല്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരും. അതേസമയം, കേസിനെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്നാപ്ഡീല്‍ അധികൃതരുടെ പ്രതികരണം. കഴിഞ്ഞ ജൂണില്‍ ഫുഡ് സേഫ്റ്റി അധികൃതരാണ് മാഗിയില്‍ അമിതമായ ലെഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്പന്നം നിരോധിച്ചത്.
പിന്നീട് മുംബൈ ഹൈക്കോടതി നിരോധനം നീക്കിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 19 മുതല്‍ മാഗി വീണ്ടും വിപണിയിലെത്തുകയായിരുന്നു. രണ്ടാംവരവില്‍ ഓണ്‍ലൈന്‍ വഴി റെക്കോര്‍ഡ് വില്പനയാണ് മാഗിക്ക് ലഭിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications