കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി ഓണ്‍ലൈന്‍ വില്‍പന; സ്‌നാപ്ഡീലിനെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ സ്‌നാപ്ഡീലിനെതിരെ കേസ്. നിരോധിച്ച ഉത്പന്നമായ മാഗി വിറ്റഴിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴുമുതല്‍ ഒക്‌ടോബര്‍ 30 വരെ മാഗി നിരോധിച്ചിരുന്നു.

നിരോധനകാലത്ത് ഇവ ഓണ്‍ലൈനിലൂടെ വിറ്റഴിച്ചെന്നുകാട്ടി ജയ്പുരില്‍നിന്നുള്ള അഭിഭാഷകനായ ലളിത് ശര്‍മയാണു സ്‌നാപ്ഡീലിനെതിരേ കേസ് നല്‍കിയത്. സിഇഒയും സഹസ്ഥാപകനുമായ കുനാല്‍ ബാല്‍, സ്‌നാപ്ഡീല്‍ സ്ഥാപകന്‍ രോഹിത് ബന്‍സാല്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുകയാണ്.

maggi

നിരോധിച്ച ഉത്പന്നം വിറ്റഴിച്ചെന്നു തെളിഞ്ഞാല്‍ സ്‌നാപ്ഡീല്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരും. അതേസമയം, കേസിനെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്‌നാപ്ഡീല്‍ അധികൃതരുടെ പ്രതികരണം. കഴിഞ്ഞ ജൂണില്‍ ഫുഡ് സേഫ്റ്റി അധികൃതരാണ് മാഗിയില്‍ അമിതമായ ലെഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്പന്നം നിരോധിച്ചത്.

പിന്നീട് മുംബൈ ഹൈക്കോടതി നിരോധനം നീക്കിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 19 മുതല്‍ മാഗി വീണ്ടും വിപണിയിലെത്തുകയായിരുന്നു. രണ്ടാംവരവില്‍ ഓണ്‍ലൈന്‍ വഴി റെക്കോര്‍ഡ് വില്‍പനയാണ് മാഗിക്ക് ലഭിച്ചത്.

English summary
selling Maggi during ban; FIR registered against Snapdeal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X