അര്‍ധനഗ്നനായി വീട്ടില്‍ കയറിയ യുവാവ് വീട്ടമ്മയുടെ മൂക്ക് അറുത്തു മാറ്റി
ദില്ലി: അര്‍ധ നഗ്നനായി വീട്ടില്‍ കയറിയ യുവാവ് ഉറങ്ങി കിടന്ന വീട്ടമ്മയുടെ മൂക്ക് അറുത്തു മാറ്റി. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപെടുത്താന്‍ ശ്രമിച്ച ശേഷമാണ് മുക്ക് അറുത്തു മാറ്റിയത്.
ചൊവ്വാഴ്ച രാത്രി സംഭവം നടക്കുമ്പോള്‍ യുവതിയും മൂന്നു വയസു പ്രായമായ കുഞ്ഞും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അകത്തു നിന്നു പൂട്ടിയ വീടിനുള്ളില്‍ ഇയാള്‍ എങ്ങനെ കയറി എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതി ഇയാളെ കാണുമ്പോള്‍ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്.

യുവതിയെ ഉപദ്രവിച്ചതിനു ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ നിന്നും ബഹളം കേട്ട് വന്ന പരിസരവാസികള്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറുത്തു മാറ്റിയ മൂക്ക് തുന്നി ചേര്‍ക്കുന്നതിനുള്ള അടിയന്തിര ശസ്തക്രിയക്ക് യുവതി വിധേയയാക്കി.
സംഭവം നടന്നത് രാത്രിയിലായതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചില്ല. കൊലപാതക ശ്രമത്തിനെതിരെ ദില്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഇത്തരത്തില്‍ ഒരു കൃത്യം ചെയ്യുന്നുതിനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.












Click it and Unblock the Notifications