വാജ്പേയ് നേരത്തെ മരിച്ചിരുന്നോ? മരണവാര്‍ത്ത ബിജെപി മറച്ചുവച്ചു, മോദിയുടെ പ്രസംഗത്തിന് വേണ്ടി!!
Recommended Video

മുംബൈ: ബിജെപിയുടെ മുഖമായിരുന്നു ഒരു കാലത്ത് എബി വാജ്പേയ്. ബിജെപിയെ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ത്തിയെടുക്കുന്നതില്‍ വാജ്പേയ് വഹിച്ച പങ്ക് ചെറുതല്ല. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ കാലമായി ചികില്‍സയിലായിരുന്ന അദ്ദേഹം ഈ മാസം 16നാണ് മരിച്ചത്. എന്നാല്‍, വാജ്പേയുടെ മരണത്തിന്റെ കാര്യത്തില്‍ സംശയം ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. എന്‍ഡിഎ സര്‍ക്കാരില്‍ ഘടക കക്ഷിയായ ശിവസേന തന്നെയാണ് ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ വിവാദമായിരിക്കുകയാണ് ശിവസേനയുടെ ഈ വിഷയത്തിലെ പ്രതികരണം. വിവരങ്ങള്‍ ഇങ്ങനെ...

നേരത്തെ മരിച്ചോ
വാജ്പേയ് നേരത്തെ മരിച്ചിട്ടുണ്ടാകാമെന്ന സംശയമാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഉന്നയിച്ചിരിക്കുന്നത്. ശിവസേന മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് രാജ്യസഭാ എംപി കൂടിയായ സഞ്ജയ് റാവത്ത് സംശയം പ്രകടിപ്പിച്ചത്. ബിജെപി മരണം മറച്ചുവയ്ക്കുകയായിരുന്നോ എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു.

ആരോഗ്യനില വഷളായി
ഓഗസ്റ്റ് 16നാണ് വാജ്പേയുടെ മരണവിവരം പുറംലോകം അറിഞ്ഞത്. എന്നാല്‍ 12, 13 തിയ്യതികളില്‍ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരവും പുറത്തുവന്നില്ല. ഇക്കാര്യവും സഞ്ജയ് റാവത്ത് എടുത്തുപറയുന്നു.

മോദിയുടെ പ്രസംഗം
മരണ വിവരം പുറത്തുവിടാന്‍ സ്വാതന്ത്ര്യദിനാഘോഷം കഴിയാന്‍ കാത്തിരുന്നതാണോ എന്ന സംശയമാണ് ശിവസേന നേതാവ് പറയുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. മോദിയുടെ പ്രസംഗം തടസപ്പെടാതിരിക്കാനാണ് മരണവിവരം മറച്ചുവച്ചത് എന്നും സഞ്ജയ് റാവത്ത് സംശയിക്കുന്നു.

മുമ്പ് മരിച്ചിരുന്നെങ്കില്‍
ജനങ്ങളേക്കാള്‍ മുമ്പ് ജനപ്രതിനിധികള്‍ സ്വരാജ്യം എന്താണെന്ന് അറിയണം. സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് വാജ്പേയ് മരിച്ചിരുന്നെങ്കില്‍ ദേശീയ ദുഖാചരണം നടത്തേണ്ടി വരുമായിരുന്നു. ദേശീയ പതാക താഴ്ത്തി കെട്ടേണ്ടി വരുമായിരുന്നു. പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിന്റെ പ്രധാന്യവും കുറയുമായിരുന്നു.

കൂടെ നിന്ന് വിമര്‍ശിക്കുന്ന ശിവസേന
ബിജെപിക്കെതിരെ അടുത്തിടെയായി കടുത്ത ആക്രമണമാണ് ശിവസേന നടത്തുന്നത്. സഖ്യം തുടരുന്നുണ്ടെങ്കിലും ബിജെപിയുടെ ഓരോ നിലപാടും ശിവസേന ചോദ്യം ചെയ്യുകയാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചാണ് ജനവിധി തേടുക എന്നും ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.

ഭീകരാക്രമണ ഭീഷണി
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പുറത്തുവരുന്ന ഭീകരാക്രമണ ഭീഷണി റിപ്പോര്‍ട്ടിനെയും സഞ്ജയ് റാവത്ത് ചോദ്യം ചെയ്തു. പോലീസുകാര്‍ തീവ്രവാദികളെ പിടികൂടുമ്പോഴാണ് സ്വാതന്ത്ര്യദിനം അടുത്തുവെന്ന് അറിയുകയെന്ന് അദ്ദേഹം എഴുതുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് എല്ലാ ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതെന്ന് മറക്കരുതെന്നും മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് സഞ്ജയ് റാവത്ത് സൂചിപ്പിച്ചു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications