കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയ് നേരത്തെ മരിച്ചിരുന്നോ? മരണവാര്‍ത്ത ബിജെപി മറച്ചുവച്ചു, മോദിയുടെ പ്രസംഗത്തിന് വേണ്ടി!!

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
കടുത്ത ആരോപണവുമായി ശിവസേന | OneIndia Malayalam

മുംബൈ: ബിജെപിയുടെ മുഖമായിരുന്നു ഒരു കാലത്ത് എബി വാജ്‌പേയ്. ബിജെപിയെ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ത്തിയെടുക്കുന്നതില്‍ വാജ്‌പേയ് വഹിച്ച പങ്ക് ചെറുതല്ല. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ കാലമായി ചികില്‍സയിലായിരുന്ന അദ്ദേഹം ഈ മാസം 16നാണ് മരിച്ചത്. എന്നാല്‍, വാജ്‌പേയുടെ മരണത്തിന്റെ കാര്യത്തില്‍ സംശയം ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. എന്‍ഡിഎ സര്‍ക്കാരില്‍ ഘടക കക്ഷിയായ ശിവസേന തന്നെയാണ് ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ വിവാദമായിരിക്കുകയാണ് ശിവസേനയുടെ ഈ വിഷയത്തിലെ പ്രതികരണം. വിവരങ്ങള്‍ ഇങ്ങനെ...

 യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ ഇന്ത്യയിലും കേരളത്തിലും വൈറല്‍... ലക്ഷ്യം വച്ചത് ആരെയെന്ന് ? യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ ഇന്ത്യയിലും കേരളത്തിലും വൈറല്‍... ലക്ഷ്യം വച്ചത് ആരെയെന്ന് ?

നേരത്തെ മരിച്ചോ

നേരത്തെ മരിച്ചോ

വാജ്‌പേയ് നേരത്തെ മരിച്ചിട്ടുണ്ടാകാമെന്ന സംശയമാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഉന്നയിച്ചിരിക്കുന്നത്. ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് രാജ്യസഭാ എംപി കൂടിയായ സഞ്ജയ് റാവത്ത് സംശയം പ്രകടിപ്പിച്ചത്. ബിജെപി മരണം മറച്ചുവയ്ക്കുകയായിരുന്നോ എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു.

ആരോഗ്യനില വഷളായി

ആരോഗ്യനില വഷളായി

ഓഗസ്റ്റ് 16നാണ് വാജ്‌പേയുടെ മരണവിവരം പുറംലോകം അറിഞ്ഞത്. എന്നാല്‍ 12, 13 തിയ്യതികളില്‍ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരവും പുറത്തുവന്നില്ല. ഇക്കാര്യവും സഞ്ജയ് റാവത്ത് എടുത്തുപറയുന്നു.

മോദിയുടെ പ്രസംഗം

മോദിയുടെ പ്രസംഗം

മരണ വിവരം പുറത്തുവിടാന്‍ സ്വാതന്ത്ര്യദിനാഘോഷം കഴിയാന്‍ കാത്തിരുന്നതാണോ എന്ന സംശയമാണ് ശിവസേന നേതാവ് പറയുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. മോദിയുടെ പ്രസംഗം തടസപ്പെടാതിരിക്കാനാണ് മരണവിവരം മറച്ചുവച്ചത് എന്നും സഞ്ജയ് റാവത്ത് സംശയിക്കുന്നു.

മുമ്പ് മരിച്ചിരുന്നെങ്കില്‍

മുമ്പ് മരിച്ചിരുന്നെങ്കില്‍

ജനങ്ങളേക്കാള്‍ മുമ്പ് ജനപ്രതിനിധികള്‍ സ്വരാജ്യം എന്താണെന്ന് അറിയണം. സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് വാജ്‌പേയ് മരിച്ചിരുന്നെങ്കില്‍ ദേശീയ ദുഖാചരണം നടത്തേണ്ടി വരുമായിരുന്നു. ദേശീയ പതാക താഴ്ത്തി കെട്ടേണ്ടി വരുമായിരുന്നു. പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിന്റെ പ്രധാന്യവും കുറയുമായിരുന്നു.

കൂടെ നിന്ന് വിമര്‍ശിക്കുന്ന ശിവസേന

കൂടെ നിന്ന് വിമര്‍ശിക്കുന്ന ശിവസേന

ബിജെപിക്കെതിരെ അടുത്തിടെയായി കടുത്ത ആക്രമണമാണ് ശിവസേന നടത്തുന്നത്. സഖ്യം തുടരുന്നുണ്ടെങ്കിലും ബിജെപിയുടെ ഓരോ നിലപാടും ശിവസേന ചോദ്യം ചെയ്യുകയാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചാണ് ജനവിധി തേടുക എന്നും ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.

ഭീകരാക്രമണ ഭീഷണി

ഭീകരാക്രമണ ഭീഷണി

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പുറത്തുവരുന്ന ഭീകരാക്രമണ ഭീഷണി റിപ്പോര്‍ട്ടിനെയും സഞ്ജയ് റാവത്ത് ചോദ്യം ചെയ്തു. പോലീസുകാര്‍ തീവ്രവാദികളെ പിടികൂടുമ്പോഴാണ് സ്വാതന്ത്ര്യദിനം അടുത്തുവെന്ന് അറിയുകയെന്ന് അദ്ദേഹം എഴുതുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് എല്ലാ ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതെന്ന് മറക്കരുതെന്നും മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് സഞ്ജയ് റാവത്ത് സൂചിപ്പിച്ചു.

English summary
Sena Leader Questions Day Of Vajpayee's Death, Links It To PM's Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X