കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസ പ്രമേയത്തെ ശിവസേന എതിര്‍ക്കും....ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരെ ടിഡിപിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം പുതിയൊരു അങ്കത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇത് പാര്‍ലമെന്റില്‍ പാസാകുമോ ഇല്ലയോ എന്നുള്ളതാണ് നിര്‍ണായകം. സര്‍ക്കാരിന്റെ അംഗബലം നോക്കുമ്പോള്‍ ഇത് പാസാകാനുള്ള എല്ല സാധ്യതയും ഉണ്ട്. പക്ഷേ പ്രതിപക്ഷം ഇങ്ങനെയൊരു നീക്കം കൊണ്ടുവന്നത് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രാധാന്യവും ഇതിനുണ്ടായിരുന്നു.

1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും എന്‍ഡിഎയുമായും ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയായിരുന്നു ഈ വിഷയത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരുന്ന പാര്‍ട്ടി. ഇവര്‍ സര്‍ക്കാരിനെ എതിര്‍ക്കുമോ ഇല്ലയോ എന്ന് വ്യക്തതയില്ലായിരുന്നു. എന്നാല്‍ ഇടഞ്ഞ് നില്‍ക്കുന്ന ശിവസേന ബിജെപിയെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ശരിക്കും ഞെട്ടിയത് പ്രതിപക്ഷമാണ്.

ഒരു ഫോണ്‍ കോളില്‍ എല്ലാം ശരിയായി

ഒരു ഫോണ്‍ കോളില്‍ എല്ലാം ശരിയായി

പ്രതിപക്ഷം ശിവസേനയെ ഒപ്പം കൂട്ടാനുള്ള തീരുമാനത്തിലായിരുന്നു. എന്നാല്‍ ബിജെപിയുടെ കളികള്‍ എല്ലാം തകിടം മറിക്കുകയായിരുന്നു. ചന്ദ്രബാബു നായിഡുവിന് ഉദ്ധവ് താക്കറെയുമായുള്ള ബന്ധം അവിശ്വാസ പ്രമേയത്തിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം. എന്നാല്‍ അമിത് ഷായുടെ ചാണക്യ തന്ത്രം ഈ നീക്കം പൊളിച്ച് കൈയ്യില്‍ കൊടുക്കുകയായിരുന്നു. ഇടഞ്ഞ് നില്‍ക്കുന്ന ഉദ്ധവ് താക്കറെയെ ഒറ്റ ഫോണ്‍ കോളിലൂടെയാണ് അമിത് ഷാ തങ്ങളുടെ പക്ഷത്തേക്ക് മാറ്റിയത്.

എന്‍ഡിഎ ഒറ്റക്കെട്ടാണ്

എന്‍ഡിഎ ഒറ്റക്കെട്ടാണ്

എന്‍ഡിഎ ഒറ്റക്കെട്ടാണെന്ന് ഉദ്ധവ് പറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം ഔദ്യോഗികമായി പങ്കുവെക്കുമെന്നും സൂചനയുണ്ട്. നേരത്തെ ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തും ബിജെപിയെ പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോ വിചാരിച്ചാല്‍ എന്‍ഡിഎയെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും ശിവസേനയുടെ പിന്തുണ അതാണ് തെളിയിക്കുന്നതെന്നും കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ കണക്കുകള്‍ പിഴച്ചു

പ്രതിപക്ഷത്തിന്റെ കണക്കുകള്‍ പിഴച്ചു

ശിവസേനയുടെ അംഗങ്ങള്‍ സത്യത്തില്‍ പ്രതിപക്ഷത്തെ പ്രലോഭിപ്പിച്ചിരുന്നു. ഇവര്‍ മോദി സര്‍ക്കാരിനെ എതിര്‍ത്താല്‍ എന്‍ഡിഎയെ വിറപ്പിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. എന്നാല്‍ രാഷ്ട്രീയ നീക്കങ്ങള്‍ തീര്‍ത്തും പ്രതിപക്ഷത്തിന്റെ വീര്യം തകര്‍ക്കുന്നതാണ്. ശിവസേനയെ വിശ്വസിച്ചു എന്നതാണ് അവര്‍ക്ക് പറ്റിയ തെറ്റ്. കാലങ്ങളായി ബിജെപിയുമായി അടുത്ത ബന്ധമുള്ള പാര്‍ട്ടിയാണ് ശിവസേന. ഇപ്പോഴുള്ളത് ചെറിയ സൗന്ദര്യ പിണക്കം മാത്രമാണ്. എന്‍ഡിഎ തന്നെയാണ് അവര്‍ക്ക് പറ്റിയ ഇടവും. എന്‍ഡിഎയിലെ കക്ഷികളെ ഇളക്കി മാറ്റുക എന്നത് പ്രതിപക്ഷത്തിന് തല്‍ക്കാലം സാധ്യമല്ല.

ഒറ്റയ്ക്കുള്ള മത്സരം

ഒറ്റയ്ക്കുള്ള മത്സരം

ശിവസേന മഹാരാഷ്ട്രയിലെ സംസ്ഥാന തിരഞ്ഞെടുപ്പും പാര്‍ലമെന്റ് തിരഞ്ഞെടുപ്പും ഒറ്റയ്ക്ക് നേരിടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് അമിത് ഷായുടെ തന്നെ തന്ത്രമാണെന്ന് സൂചനയുണ്ട്. പരമാവധി സീറ്റുകള്‍ ഇരുപാര്‍ട്ടികള്‍ ഇതുവഴി പിടിക്കാന്‍ സാധിക്കും. അപ്പോഴും കോണ്‍ഗ്രസ് എന്‍സിപി സഖ്യം തകര്‍ന്നടിയും. എന്നാല്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ശ്രമിച്ചത്. എന്നാല്‍ ശിവസേനയെ സഖ്യത്തിലെടുക്കാന്‍ പറ്റാത്തവരാണെന്ന് മനസിലാക്കുന്നതില്‍ പ്രതിപക്ഷം ഒന്നാകെ പരാജയപ്പെടുകയായിരുന്നു. ഇത് ശരിക്കുള്ള തിരിച്ചടിയാണ്.

എംപിമാര്‍ക്ക് നിര്‍ദേശം

എംപിമാര്‍ക്ക് നിര്‍ദേശം

പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എതിര്‍ക്കണമെന്ന് ശിവസേന പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. എംപിമാരും ഇതിനനുസരിച്ച് പ്രവര്‍ത്തിക്കും. നേരത്തെ അമിത് ഷാ ഉദ്ധവ് താക്കറെയും വീട്ടില്‍ വച്ച് നടത്തിയ കൂടിക്കാഴ്ച്ചയില്‍ തന്നെ പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നു. ഇതറിയാതെയാണ് പ്രതിപക്ഷം കളിച്ചത്. വെറുമൊരു ഫോണ്‍ കോളില്‍ അമിത് ഷാ കളിച്ച തന്ത്രങ്ങള്‍ ശരിക്കും ചാണക്യന്റേതാണെന്ന് പറയേണ്ടി വരും. മോദിയുടെ രാഷ്ട്രീയ വിജയം കൂടിയാണിത്. അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലടക്കം ശിവസേന വിടാതെ ഒപ്പം നിര്‍ത്താനുള്ള കളികളും നടക്കുന്നുണ്ട്.

അണ്ണാ ഡിഎംകെയുടെ പിന്തുണ

അണ്ണാ ഡിഎംകെയുടെ പിന്തുണ

നിര്‍ണായകമായ അവിശ്വാസ പ്രമേയത്തില്‍ എഐഎഡിഎംകെയുടെ പിന്തുണയും ബിജെപി തേടിയിട്ടുണ്ട്. പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തില്‍ സഖ്യകക്ഷികളെ മുഴുവന്‍ ഒപ്പംനിര്‍ത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. അതേസമയം അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ടിഡിപി അവരുടെ സംസ്ഥാനത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അത് തമിഴ്‌നാടുമായി ബന്ധപ്പെട്ടതല്ല. അതുകൊണ്ട് തന്നെ പിന്തുണയ്ക്കില്ലെന്നും പളനിസ്വാമി വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി.... വിവാദം കത്തുന്നു, അംഗങ്ങള്‍ക്ക് എതിര്‍പ്പ്സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി.... വിവാദം കത്തുന്നു, അംഗങ്ങള്‍ക്ക് എതിര്‍പ്പ്

അവിശ്വാസ പ്രമേയം; മോദി സര്‍ക്കാറിനെ വീഴ്ത്തുമോ?, കണക്കിലെ കളികള്‍ ഇങ്ങനെഅവിശ്വാസ പ്രമേയം; മോദി സര്‍ക്കാറിനെ വീഴ്ത്തുമോ?, കണക്കിലെ കളികള്‍ ഇങ്ങനെ

English summary
Sena pledges support after Amit Shah dials Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X