കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ദില്ലി മോഡല്‍" മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കണം: കെജ്രിവാളിന് ശിവസേനയുടെ അഭിനന്ദന പ്രവാഹം

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രവാളിന്റെ ദില്ലി മോഡലിനെ പ്രകീര്‍ത്തിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കെജ്രിവാള്‍ ദില്ലിയില്‍ കാഴ്ചവെച്ച പ്രകടനത്തെക്കുറിച്ച് പരാമര്‍ശിച്ച താക്കറെ ദില്ലി മോഡല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൂടി ന‌ടപ്പിലാക്കണമെന്നും നിര്‍ദേശിച്ചു.

ഫെബ്രുവരി 20ന് തൂക്കിലേറ്റണം, പുതിയ മരണ വാറണ്ട് ഇറക്കണം; ജയില്‍ അധികൃതരുടെ ഹര്‍ജി കോടതി തള്ളിഫെബ്രുവരി 20ന് തൂക്കിലേറ്റണം, പുതിയ മരണ വാറണ്ട് ഇറക്കണം; ജയില്‍ അധികൃതരുടെ ഹര്‍ജി കോടതി തള്ളി

ദില്ലിയില്‍ കെജ്രിവാള്‍ മുന്നോട്ടുവെച്ച വാഗ്ധാനങ്ങള്‍ പാലിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ നിങ്ങളെ അനുമോദിക്കില്ല. ഇത് ചെയ്യുന്നതിന് പകരം ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു മുസ്ലിം വിഷയമാണ് ഉയര്‍ത്തിക്കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കല്ലു പോലും മറിച്ചിടാന്‍ ബിജെപിക്ക് കഴിയില്ല. അവര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയില്ല, ജാര്‍ഖണ്ഡില്‍ പരാജയപ്പെട്ടു. ബിജെപിക്ക് ദില്ലിയില്‍ വിജയിക്കണം. അതില്‍ തെറ്റായൊന്നുമില്ലെന്നും ശിവസേന മുഖപത്രമായ സാംന്മ മുഖപ്രസംഗത്തില്‍ കുറിക്കുന്നു.

 തടസ്സങ്ങള്‍ മറികടന്നു

തടസ്സങ്ങള്‍ മറികടന്നു


ദില്ലിയില്‍ വിജയിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഇന്ത്യയിലൊട്ടാകെയുള്ള 200 എംപിമാര്‍, ബിജെപി അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍, എല്ലാ ക്യാബിനറ്റ് മന്ത്രിമാരെയുമിറക്കി ബിജെപി പ്രചാരണം നടത്തിയത്. എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ അവരെക്കാള്‍ കരുത്തനാണെന്നും മുഖപ്രസംഗം അവകാശപ്പെടുന്നു. കെജ്രിവാളിന്റെ വാക്കിലും പ്രവര്‍ത്തന രീതിയിലും വ്യത്യാസമില്ലെന്നും സാമ്ന പറയുന്നു. പരിമിതമായ അധികാരം മാത്രമാണ് കൈവശമുള്ളതെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം, പൊതുജനാവശ്യങ്ങള്‍ എന്നീ രംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെ തടസ്സങ്ങളെയെല്ലാം അദ്ദേഹം തരണം ചെയ്യുന്നുണ്ട്. മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും ദില്ലി മോഡല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൂടി നടപ്പിലാക്കിക്കൊണ്ട് കെജ്രിവാളിന്റെ കാഴ്ചപ്പാട് ഉപയോഗപ്പെടുത്തണമെന്നും സേന മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.

 നല്ലതെങ്കില്‍ മാതൃകയാക്കണം

നല്ലതെങ്കില്‍ മാതൃകയാക്കണം

എല്ലാ ശ്രമങ്ങളും കെജ്രിവാള്‍ ചെയ്യുന്നത് തെറ്റാണെന്ന് തെളിയിക്കുന്നതിനുള്ളതാണ്. ഒരു വ്യക്തി സംസ്ഥാനത്ത് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലും അയാള്‍ നമ്മളുടെ ആശയങ്ങള്‍ പിന്തുടരുന്നില്ലെങ്കില്‍ പോലും അയാളെ മാതൃകയാക്കേണ്ടതാണ്. രാജ്യത്തിന്റെ നേതാവ് അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പ്രവര്‍ത്തനങ്ങശ്‍ മറ്റ് സംസ്ഥാനങ്ങില്‍ക്കൂടി വ്യാപിക്കേണ്ടതാണ്. എന്നാല്‍ അത്തരം മഹാമനസ്കത ഇന്ന് രാഷ്ട്രീയത്തിലില്ലെന്നും അദ്ദേഹം ശിവസേന മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.

 ആരോഗ്യവും വിദ്യാഭ്യാസവും

ആരോഗ്യവും വിദ്യാഭ്യാസവും


പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളിലാണ് പഠിക്കുന്നത്. മൊഹല്ല ക്ലിനിക്കുകള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളത്തിന്റെയും വൈദ്യുതിയുടേയും ബില്ലുകള്‍ എഴുതിത്തള്ളുകയോ പകുതിയാക്കുകയോ ചെയ്തിട്ടുണ്ട്. അതിനര്‍ത്ഥം കെജ്രിവാള്‍ നല്‍കിയ വാഗ്ധാനങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് തന്നെയാണ്. ദില്ലി നിയമസഭാ തിര‍ഞ്ഞെടുപ്പിനിടെ അരവിന്ദ് കെജ്രിവാളിനെ ഭീകരനെന്ന് വിമര്‍ശിച്ച നടപടിയെ വിമര്‍ശിച്ച സേന തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും ചോദിക്കുന്നു.

വരണ്ട തടാകത്തില്‍ താമര വിരിയുമോ?

വരണ്ട തടാകത്തില്‍ താമര വിരിയുമോ?

ദില്ലിയില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യമില്ല. ബിജെപി ശ്രമിക്കുന്നത് വരണ്ട തടാകത്തില്‍ താമര വിരിയിക്കാനാണ്. എന്നാല്‍ കെജ്രിവാള്‍ ശ്രമിക്കുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടുള്‍ നേടാനാണ്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്വാഗതം ചെയ്യപ്പെടേണ്ട പുതിയ തരം പരീക്ഷണമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.

English summary
Delhi Election 2020: Sena Praises AAP's 'Delhi Model', Wants It Introduced In Other States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X