Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ഹിന്ദുത്വ ശക്തി കരുത്താര്‍ജിക്കും; ബിജെപിക്കെതിരെ ഒളിയമ്പുമായി വീണ്ടും ശിവസേന

മുംബൈ: ഉപമുഖ്യമന്ത്രി പദത്തിനെ ചൊല്ലി യുപിയില്‍ ശിവസേന-ബിജെപി തര്‍ക്കം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം എന്ന ശിവസേനയുടെ ആവശ്യം ബിജെപി നിരസിച്ചിരുന്നു. എന്നാല്‍ യുപിയില്‍ ബിജെപി രണ്ട് ഉപമുഖ്യമന്ത്രിമാരെ
നിയമിക്കുകയും ചെയ്തു.

ഇതിനെതിരെയാണ് ശിവസേനയുടെ വിമര്‍ശനം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് സേനയുടെ വിമര്‍ശനം. മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നയത്തിന് എതിരാണെന്നായിരുന്നു ബിജെപിയുടെ നിലപാട്.

 മുഖപ്രസംഗം

മുഖപ്രസംഗം

യുപിയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നതെന്നും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ യുപിയില്‍ ഹിന്ദുത്വ ശക്തി കരുത്താര്‍ജ്ജിക്കുെമന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

 നല്ല ഭരണം കാഴ്ചവെക്കണം

നല്ല ഭരണം കാഴ്ചവെക്കണം

യോഗി ആതിഥ്യ നാഥ് മതപരമായ കടമകള്‍ മാത്രം നിറവേറ്റിയാല്‍പോരെ, നല്ല ഭരണം കൂടി കാഴ്ചവെയ്ക്കണമെന്നും മഠം നടത്തുന്ന അത്ര ലളിതമായിരിക്കില്ല യുപി പോലൊരു വലിയ സംസ്ഥാനത്തിന്റെ ഭരണമെന്നും ചൂണ്ടിക്കാട്ടി.

 നയത്തിന് എതിര്

നയത്തിന് എതിര്

രണ്ട് ഉപമുഖ്യമന്ത്രിമാരെയാണ് ബിജെപി യുപിയില്‍ നിയമിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയെ നിയമിക്കണമെന്ന ആവശ്യത്തിനോട്, അത് നയത്തിന് എതിരാണെന്ന് അവര്‍ പറഞ്ഞുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 തൊഴിലവസരങ്ങള്‍

തൊഴിലവസരങ്ങള്‍

യോഗിയുടെ നിയമനത്തോടെ രാമക്ഷേത്രമെന്ന പദ്ധതിക്ക് വേഗം വെക്കും എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിടിക്കുകയെന്നതും പ്രധാനമാണ് എന്നും ശിവസേന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+