കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന-ബിജെപി സഖ്യ നീക്കം വീണ്ടും പാളി! ബിജെപിയെ കടന്നാക്രമിച്ച് സാംനയില്‍ ലേഖനം

  • By
Google Oneindia Malayalam News

യുപി കഴിഞ്ഞാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് മഹാരാഷ്ട്ര. ഇവിടെ 48 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യത്തിലാണ് ബിജെപി മത്സരിച്ചത്. എന്നാല്‍ ഇത്തവണ ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്ന് ശിവസേന ഏറെ കുറെ പിന്‍മാറിയ മട്ടാണ്. ശിവസേനയെ അനുനയിപ്പിച്ച് സഖ്യത്തിലെത്താനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്.

എന്നാല്‍ ബിജെപിയെ വീണ്ടും കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. മഹാരാഷ്ട്രയില്‍ 48 ല്‍ 43 സീറ്റുകളും ബിജെപി നേടുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രസ്താവനയേയും ലേഖനത്തില്‍ ശിവസേന പരിഹസിച്ച് തള്ളി.

വാളെടുത്ത് ശിവസേന

വാളെടുത്ത് ശിവസേന

സംസ്ഥാനത്തിലേയും കേന്ദ്രത്തിലേയും ബിജെപി ഭരണത്തിന് ശിവസേന പിന്തുണ കൊടുക്കുന്നുണ്ടെങ്കിലും സംവരണ ബില്‍, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ സമീപകാലത്ത് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സഖ്യകക്ഷിയായ ശിവസേന നടത്തിവരുന്നത്

 സഖ്യം തുടരാന്‍

സഖ്യം തുടരാന്‍

കഴിഞ്ഞ തവണ ബിജെപി 24 സീറ്റിലും ശിവസേന 20 സീറ്റിലുമാണ് മഹാരാഷ്ട്രയില്‍ മത്സരിച്ചത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിലും ഈ സഖ്യം തുടരണമെന്ന് ബിജെപി ആഗ്രഹിക്കുന്നത്.

 ഒറ്റയ്ക്ക് മത്സരിക്കും

ഒറ്റയ്ക്ക് മത്സരിക്കും

എന്നാല്‍ സര്‍ക്കാര്‍ നിലപാടുകളും സീറ്റ് വിഭജനവുമെല്ലാം ശിവസേന-ബിജെപി ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കി.പിന്നാലെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശിവസേന അറിയിച്ചു.

മോദിക്കെതിരെ

മോദിക്കെതിരെ

1990 മുതല്‍ എന്‍ഡിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയായ ശിവസേന നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് മുതലാണ് ബിജെപിക്കെതിരെ തിരിഞ്ഞ് തുടങ്ങിയത്. ഒരുപക്ഷേ പ്രതിപക്ഷത്തെക്കാള്‍ മോദിയേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന തരത്തിലേക്ക് ബിജെപിയുടെ പ്രധാനശത്രുവായി ശിവസേന മാറിയിരിക്കുകയാണ്.

ആഭ്യന്തര സര്‍വ്വേ

ആഭ്യന്തര സര്‍വ്വേ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമായ സൂചന ശിവസേന നല്‍കി കഴിഞ്ഞു. 2014 ല്‍ 48 സീറ്റുകളില്‍ 40 ഉം എന്‍ഡിഎ നേടിയത് ശിവസേനയുമായി സഖ്യത്തിലായതോടെയാണ്. ശിവസേനയുമായി സഖ്യമില്ലേങ്കില്‍ എന്‍ഡിഎയുടെ നില പരുങ്ങലില്‍ ആകുമെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ തന്നെ വ്യക്തമാക്കിയതോടെ സഖ്യത്തിന് ബിജെപി പരമാവധി ശ്രമിച്ചു.

സാമ്നയില്‍ ലേഖനം

സാമ്നയില്‍ ലേഖനം

എന്നാല്‍ ബിജെപിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ശിവസേന. ശിവസേന മുഖപത്രമായ സാംനയില്‍ കടുത്ത വിമര്‍ശനമാണ് ബിജെപിക്കെതിരെ ശിവസേന ഉന്നയിച്ചിരിക്കുന്നത്. ബിജെപിയുടെ കര്‍ഷക നയങ്ങള്‍ക്കെതിരെ മുഖപത്രത്തില്‍ ശിവസേന ആഞ്ഞടിച്ചു.

ജനങ്ങളില്‍ നിന്ന് അകന്നു

ജനങ്ങളില്‍ നിന്ന് അകന്നു

കര്‍ഷക സമരങ്ങള്‍ ബിജെപി അടിച്ചമര്‍ത്തുകയാണ്. ഉള്ളി കര്‍ഷകള്‍ക്ക് ന്യായവില ലഭ്യമാക്കുന്നില്ല.സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമനം ആവശ്യപ്പെട്ട് അധ്യാപകര്‍ സമരത്തിലാണ്, സര്‍ക്കാര്‍ അനാഥാലയങ്ങളില്‍ നിരവധി കുട്ടികളാണ് കഴിഞ്ഞ വര്‍ഷം മരണമടഞ്ഞത്.

സഖ്യം സ്വരചേര്‍ച്ചയില്‍ അല്ല

സഖ്യം സ്വരചേര്‍ച്ചയില്‍ അല്ല

എന്നാല്‍ ഇതൊന്നും ബിജെപിക്ക് വിഷയമല്ല മറിച്ച് 43 സീറ്റുകള്‍ എങ്ങനെയെങ്കിലും നേടണമെന്നാണ് ബിജെപിയുടെ ആഗ്രഹം.ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്.

ബിജെപി തന്നെ

ബിജെപി തന്നെ

ഇനിയും ഇത് തുടരുന്നത് അംഗീകരിക്കാനാവില്ല. സഖ്യം സ്വരചേര്‍ച്ചയില്‍ അല്ലെന്നും ശിവസേന ആവര്‍ത്തിച്ചു. അതിന് കാരണം ബിജെപി തന്നെയാണെന്നും ശിവസേന കുറ്റപ്പെടുത്തി

പരിഹാസം

പരിഹാസം

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 43 സീറ്റുകള്‍ തങ്ങള്‍ നേടുമെന്ന് ബിജെപി അവകാശപ്പെട്ടു. വോട്ടിങ്ങ് മെഷീനും അമിത ആത്മവിശ്വാസവും ഉണ്ടായാല്‍ 43 അല്ല 48 സീറ്റുകളും നേടാന്‍ കഴിയുമെന്നും ശിവസേന പരിഹസിച്ചു.

English summary
Sena takes jibe at BJP's claim of winning 43 LS seats in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X