തീവ്രവാദികളെ നേരിടാന്‍ അയക്കേണ്ടത് ഗോരക്ഷകരെ!!ആയുധങ്ങള്‍ക്കു പകരം പശുമാസം!!

Subscribe to Oneindia Malayalam

മുംബൈ: കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദികളെ നേരിടാന്‍ ഗോരക്ഷകരെ അയക്കണമെന്ന് ശിവസേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെ. 7 പേരുടെ മരണത്തിന് ഇടയാക്കിയ അമര്‍നാഥ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവസേനാ നേതാവിന്റെ പരാമര്‍ശം.

ആയുധങ്ങള്‍ക്കു പകരം ഭീകരരുടെ കയ്യില്‍ പശുമാംസമായിരുന്നുവെങ്കില്‍ തീവ്രവാദികള്‍ ജീവനോടെ രക്ഷപെടില്ലായിരുന്നുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഗണേഷ് മണ്ഡല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ. കശ്മീര്‍ താഴ്‌വരയിലെ വിഘടനവാദികളുമായി സംസാരിച്ച് തീവ്രവാദ പ്രശ്‌നങ്ങള്‍ക്ക് ബിജെപി പരിഹാരം കാണണമെന്നും താക്കറെ ആവശ്യപ്പെട്ടു.

 thakare-

കായിക മേഖലയെയും സാസ്‌കാരിക മേഖലയെയവും രാഷ്ട്രീയവുമായി കലര്‍ത്തരുതെന്ന് ബിജെപി പറയുന്നു. ഇന്ന് മതവും രാഷ്രീയവും തീവ്രവാദത്തിന്റെ രൂപത്തിലാണ് വരുന്നതെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. ആയുധങ്ങള്‍ക്കു പകരം തീവ്രവാദികളുടെ കയ്യില്‍ പശുമാസമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അവരാരും ഇപ്പോള്‍ ജീവനോടെ ഉണ്ടാവുകയില്ലായിരുന്നുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഗോരക്ഷകരുടെ പ്രവൃത്തികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്തു കൊണ്ടാണ് തീവ്രവാദികളെ നേരിടാന്‍ ഗോരക്ഷകരെ അയക്കാത്തതെന്നും താക്കറെ ചോദിക്കുന്നു.

English summary
Shiv Sena president Uddhav Thackeray Tuesday asked the senior ally of his party to send 'gau rakshaks' to face terrorists in the Valley.
Please Wait while comments are loading...