കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ യുദ്ധത്തിന് ആഹ്വാനം ചെയ്ത് ഹാഫിസ് സയീദ്... പട്ടാളത്തെ അയക്കാന്‍ സൈനികമേധാവിയോട്

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീരില്‍ സൈനിക നീക്കം നടത്താന്‍ ആഹ്വാനവുമായി ജമാ അത്ത് ഉദ് ദാവ നേതാവ് ഹാഫിസ് സയീദിന്റെ ആഹ്വാനം. പാക് സൈനിക മേധാവിയോട് ഹാഫിസ് സയീദ് ഇക്കാര്യം ആവശ്യപ്പെട്ടു.

ഇന്ത്യയെ ഒരു പാഠം പഠിപ്പിയ്ക്കാന്‍ കശ്മീരിലെ പാക് സൈന്യത്തെ അയക്കണം എന്നാണ് ഹാഫിസ് സയീദിന്റെ ആവശ്യം. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് നേരത്തേ സയീദ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Hafiz Saeed

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സയീദ്. ഇയാളെ അറസ്റ്റ് ചെയ്ത് കൈമാറണം എന്ന ഇന്ത്യയുടെ ആവശ്യം ഇതുവരെ പാകിസ്താന്‍ അംഗീകരിച്ചിട്ടില്ല. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതും ഹാഫിസ് സയീദിനെ പോലുള്ളവരാണ്.

കശ്മീരില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള പോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് സയീദ് ഇത്തരം ഒരു ആവശ്യം ഉന്നയിക്കുന്നത്. ഹുറിയത്തിന്റെ എല്ലാ ഘടകങ്ങളും ഒരുമിച്ച് നിന്ന് പോരാടുന്ന സാഹചര്യത്തില്‍ സൈനിത നീക്കം നടത്തണം എന്നാണ് സയീദിന്റെ ആവശ്യം.

കശ്മീരില്‍ മരിച്ചുവീണവരുടെ ജീവന്‍ വെറുതെയാവില്ലെന്നാണ് സയീദ് പറയുന്നത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 65 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാബിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കശ്മീര്‍ വീണ്ടും സംഘര്‍ഷ ഭരിതമായത്. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Jamaat-ud-Dawa (JuD) chief Hafiz Saeed has called on Pakistan to send troops to Kashmir to “teach” India “a lesson”, as the death toll in the violence in Jammu and Kashmir climbed on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X