അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കില്ല, സ്ഥാനം നിരസിച്ച് മുകുൾ റോത്തഗി
ന്യൂഡൽഹി: അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുതിർന്ന അഭിഭാഷകന്‍ മുകുൾ റോത്തഗി. തീരുമാനം മുകുൾ റോത്തഗി കേന്ദ്രസർക്കാറിനെ അറിയിച്ചു.സ്ഥാനം തുടരാൻ താൽപര്യമില്ലന്ന് നിലവിലത്തെ അറ്റോർണി ജനറലായ കെകെ വേണുഗോപാൽ സർക്കാരിനെ അറിയിച്ചിരുന്നു.
ഈ മാസം 30വരെയാണ് കെകെ വേണുഗോപാലിന്റെ കാലാവധി. മുകുൾ റോത്തഗിയും സ്ഥാനം നിരസിച്ചതോടെ പുതിയൊരാളെ കേന്ദ്രസർക്കാരിന് ഉടന്‍ കണ്ടെത്തേണ്ടി വരും.പൗരത്വ നിയമഭേദഗതിക്കും കശ്മീർ പുനസംഘടനയ്ക്കുമൊക്കെ എതിരായ ഹർജികൾ കോടതിയിൽ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നേരിട്ട് മുകുൾ റോത്തഗിയോട് ഈ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെന്ന അഭ്യർത്ഥിച്ചതായി സൂചനകളുണ്ടായിരുന്നു

2014 മുതൽ 2017 വരെയുള്ള കാലയളവിലാണ് റോത്തഗി എജിയായി സേവനം അനുഷ്ഠിച്ചത്. കാലാവധി പൂർത്തിയായതോടെയാണ് 2017 -ലാണ് റോത്തഗിയുടെ പിന്‍ഗാമിയായി കെ കെ വേണുഗോപാല്‍ ചുമതലയേറ്റത്. ജൂൺ 29ന് കാലാവധി അവസാനിച്ച കെ കെ വേണുഗോപാൽ കേന്ദ്രസര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് അന്ന് സേവനം നീട്ടിയിരുന്നു.
മൂന്നാം തവണയാണ് തൊണ്ണൂറ്റിയൊന്നുകാരനായ കെ കെ വേണുഗോപാലിന്‍റെ കാലാവധി അന്ന് നീട്ടി നൽകിയത്.തിര്‍ന്ന അഭിഭാഷകനും മലയാളിയുമാണ് കെ കെ വേണുഗോപാല്‍.നിയമ ഉപദേഷ്ടാവ് കൂടിയായ അറ്റോര്‍ണി ജനറലാണ് നിര്‍ണ്ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.
മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗി ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഗുജറാത്ത് കലാപക്കേസില്‍ ഉള്‍പ്പെടെ സുപ്രിം കോടതിയിലും ഹൈക്കോടതികളിലും വാദിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി വാദിച്ചതും മുകള്‍ റോത്തഗിയായിരുന്നു. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട കേസിലും ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ ലഹരി കേസിലും മുകുള്‍ റോഹ്തഗിയാണ് ഹാജരായത്.












Click it and Unblock the Notifications