Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതിർന്ന അഭിഭാഷകൻ ആര്‍ വെങ്കട്ടരമണി പുതിയ അറ്റോർണി ജനറൽ, നിയമനം മൂന്ന് വർഷത്തേക്ക്

ന്യൂഡൽഹി: മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കട്ടരമണി പുതിയ അറ്റോര്‍ണി ജനറല്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്‍റെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയര്‍ വെങ്കട്ടരമണി പുതിയ അറ്റോര്‍ണി ജനറലാകുന്നത്.

മുമ്പ് ഇന്ത്യൻ ലോ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള വെങ്കിട്ടരമണി, അഭിഭാഷകവൃത്തിയിൽ നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനപരിചയവുമായാണ് പുതിയ സ്ഥാനത്തേക്ക് വരുന്നത്. 1979-ൽ അന്തരിച്ച ഭരണഘടനാ വിദഗ്ധൻ പി.പി. റാവുവിന്റെ ചേംബറിൽ ചേർന്നു, 1997-ൽ സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായി നിയമിച്ചു.

R Venkataramani

2004 മുതൽ 2010 വരെ സുപ്രീം കോടതി, ഹൈക്കോടതികളിലെ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളുടെ പ്രത്യേക സീനിയർ കൗൺസലായി സേവനമനുഷ്ഠിച്ചു. കോടതിയിലെ ജീവനക്കാരുടെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയിൽ ഹാജരായി. അമ്രപാലി കേസിൽ കോടതിയുടെ റിസീവറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ അടുത്തിടെ സുപ്രീം കോടതിയിൽ ഹിജാബ് കേസിലും ഹാജരായി.

നേരത്തെ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലന്ന് വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. 2017 -ലാണ് റോത്തഗിയുടെ പിന്‍ഗാമിയായി കെ കെ വേണുഗോപാല്‍ ചുമതലയേറ്റത്. ജൂൺ 29ന് കാലാവധി അവസാനിച്ച കെ കെ വേണുഗോപാൽ കേന്ദ്രസര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് അന്ന് സേവനം നീട്ടിയിരുന്നു.മൂന്നാം തവണയാണ് കെ കെ വേണുഗോപാലിന്‍റെ കാലാവധി അന്ന് നീട്ടി നൽകിയത്. മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമാണ് കെ കെ വേണുഗോപാല്‍.
സ്ഥാനം ഇനിയും തുടരാൻ താൽപര്യമില്ലന്ന് കെ കെ വേണുഗോപാൽ വ്യക്തമാക്കിയതോടെ മുതിർന്ന അഭിഭാഷകന്‍ മുകുൾ റോത്തഗിയെ സർക്കാർ സമീപിച്ചിരുന്നു.

എന്നാൽ അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുകുൾ റോത്തഗിയും വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമഭേദഗതിക്കും കശ്മീർ പുനസംഘടനയ്ക്കുമൊക്കെ എതിരായ ഹർജികൾ കോടതിയിൽ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നേരിട്ട് മുകുൾ റോത്തഗിയോട് ഈ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെന്ന അഭ്യർത്ഥിച്ചതായി സൂചനകളുണ്ടായിരുന്നു.

2014 മുതൽ 2017 വരെയുള്ള കാലയളവിലാണ് റോത്തഗി എജിയായി സേവനം അനുഷ്ഠിച്ചത്.മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗി ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഗുജറാത്ത് കലാപക്കേസില്‍ ഉള്‍പ്പെടെ സുപ്രിം കോടതിയിലും ഹൈക്കോടതികളിലും വാദിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി വാദിച്ചതും മുകള്‍ റോത്തഗിയായിരുന്നു. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട കേസിലും ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ ലഹരി കേസിലും മുകുള്‍ റോഹ്തഗിയാണ് ഹാജരായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+