കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസില്‍ രാജീവ് ധവാനെ ഒഴിവാക്കി മുസ്ലിം കക്ഷികള്‍; അസത്യം പറയരുതെന്ന് ധവാന്‍, വിവാദം

Google Oneindia Malayalam News

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ മുസ്ലിംകക്ഷികള്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയത് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി. അയോധ്യ കേസില്‍ മുസ്ലിം കക്ഷികള്‍ക്ക് വേണ്ടി നേരത്തെ വാദിച്ചിരുന്നത് രാജീവ് ധവാന്‍ ആയിരുന്നു. എന്നാല്‍ റിവ്യൂ നല്‍കിയത് ഇജാസ് മഖ്ബൂല്‍ മുഖേനയാണ്. ഈ വിഷയത്തില്‍ ധവാന് വിഷമമുണ്ടെന്ന് ചില അഭിഭാഷകര്‍ പറയുന്നു. ശാരീരിക അസ്വാസ്ഥ്യം കാരണം അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്നും അതിനാലാണ് മറ്റു അഭിഭാഷകര്‍ മുഖേന റിവ്യൂ ഹര്‍ജി നല്‍കിയതെന്നുമാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അറിയിച്ചത്. ഇത് ശരിയല്ലെന്ന് പിന്നീട് ധവാന്‍ പ്രതികരിച്ചു.

Dhavan

തിങ്കളാഴ്ചയാണ് അയോധ്യ കേസില്‍ ആദ്യ റിവ്യൂ ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്. മുസ്ലിം പണ്ഡിത സഭയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ് ഹര്‍ജി നല്‍കിയത്. ഡിസംബര്‍ ഒമ്പതിന് റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് രാജീവ് ധവാനെ ഒഴിവാക്കിയതില്‍ വിവാദം ഉണ്ടായിരിക്കുന്നത്.

ഇജാസ് മഖ്ബൂല്‍ ആണ് ജംഇയ്യത്തിന് വേണ്ടി ഹാജരാകുന്നതെന്ന് രാജീവ് ധവാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. അംഗീകരിക്കുകയും ചെയ്യുന്നു. ഇനി അയോധ്യ കേസിലെ റിവ്യൂ ഹര്‍ജിയില്‍ ഇടപെടില്ലെന്നും രാജീവ് ധവാന്‍ കുറിച്ചു.

സ്വകാര്യതയില്‍ ബലാല്‍സംഗം ആസ്വദിക്കുന്ന ഇന്ത്യക്കാര്‍!! അശ്ലീല സൈറ്റുകളില്‍ തിരഞ്ഞത് ഡോക്ടറുടെ പേര്സ്വകാര്യതയില്‍ ബലാല്‍സംഗം ആസ്വദിക്കുന്ന ഇന്ത്യക്കാര്‍!! അശ്ലീല സൈറ്റുകളില്‍ തിരഞ്ഞത് ഡോക്ടറുടെ പേര്

അതേസമയം, ധവാന്‍ തിങ്കളാഴ്ച ദന്തരോഗ ചികില്‍സയിലായിരുന്നുവെന്ന് മഖ്ബൂല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ റിവ്യൂ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചില്ലെന്നും മഖ്ബൂല്‍ പറയുന്നു. ധവാന് കഴിഞ്ഞദിവസം സുഖമില്ലായിരുന്നു, അതുകൊണ്ടാണ് അദ്ദേഹവുമായി ചര്‍ച്ച ചെയ്യാതിരുന്നത് എന്നാണ് ജംഇയ്യത്ത് പ്രസിഡന്റ് അര്‍ശദ് മദനിയുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണം.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

അര്‍ശദ് മദനിയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടു. തനിക്ക് ശാരീകിക അസ്വാസ്ഥ്യമുണ്ടെന്ന പ്രതികരണം ശരിയല്ല. തന്നെ ഒഴിവാക്കി മഖ്ബൂല്‍ വഴി റിവ്യൂ ഹര്‍ജി നല്‍കാന്‍ കക്ഷികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന് പറയുന്ന കാരണം ശരിയല്ലെന്ന് രാജീവ് ധവാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. റിവ്യൂ ഹര്‍ജിയില്‍ നിന്ന് മാറ്റിയതില്‍ രാജീവ് ധവാന് സങ്കടമുണ്ടെന്ന് കേസുമായി ബന്ധപ്പെട്ട ചില അഭിഭാഷകര്‍ സൂചിപ്പിച്ചു.

English summary
Senior Advocate Rajeev Dhavan Avoid by Muslim Parties in Ayodhya Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X