കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വാദത്തിന് വാങ്ങുന്നത് കോടികൾ! 'പാവം' കെജ്രിവാളിനായി സൗജന്യമായി വാദിയ്ക്കുമെന്ന് രാം ജഠ്മലാനി

ഫീസ് ഇനത്തില്‍ 3.8 കോടി രൂപയാണ് രാം ജഠ്മലാനി അസോസിയേറ്റ്‌സിന് കെജ്രിവാള്‍ നല്‍കാന്‍ ഉള്ളത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാളിനായി മാനനഷ്ടക്കേസില്‍ ഹാജരായ അഭിഭാഷകര്‍ക്ക് നല്‍കാനുള്ള ഫീസിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. ഫീസ് ഇനത്തില്‍ 3.8 കോടി രൂപയാണ് രാം ജഠ്മലാനി അസോസിയേറ്റ്‌സിന് കെജ്രിവാള്‍ നല്‍കാന്‍ ഉള്ളത്. പണം സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള തീരുമാനം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Ram jethmalani

അരവിന്ദ് കെജ്രിവാളിന്റെ കൈയ്യില്‍ ഫീസ് അടയ്ക്കാന്‍ പണം ഇല്ലെങ്കില്‍ സൗജന്യമായി വാദിയ്ക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി വ്യക്തമാക്കി. സുപ്രീംകോടതിയില്‍ മണിക്കൂറുകൾ മാത്രം നീളുന്ന സിറ്റിംഗിന് കോടികള്‍ ഫീസ് വാങ്ങുന്ന ആളാണ് ജഠ്മലാനി. പണക്കാരില്‍ നിന്ന് മാത്രമാണ് താന്‍ ഫീസ് വാങ്ങാറുള്ളത്, കെജ്രിവാളിനെ പാവപ്പെട്ടവനായി കണക്കാക്കി അദ്ദേഹത്തില്‍ നിന്ന് ഫീസ് വാങ്ങുന്നില്ലെന്ന് ജഠ്മലാനി പറഞ്ഞു.

കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് കെജ്രിവാളിന് എതിരെ മാനനഷ്ടക്കേസ് ഫയല്‍് ചെയ്തിരിയ്ക്കുന്നത്. തന്റെ വാദങ്ങളെ ഭയന്ന് അരുണ്‍ ജെയ്റ്റിലി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് ജഠ്മലാനി പറയുന്നത്.

English summary
Jethmalani said on Tuesday that he would treat Kejriwal as a poor client and would appear for him free.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X