കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെർച്വൽ ഹിയറിങ്ങിനെ ഹൈക്കോടതി അഭിഭാഷകന്റെ ഹുക്ക വലി; വീഡിയോ വൻ വൈറൽ

Google Oneindia Malayalam News

ജയ്പൂർ; രാജസ്ഥാൻ ഹൈക്കോടതിയുടെ വെർച്വൽ ഹിയറിങ്ങിനിടെ ഹുക്ക വലിച്ച് അഭിഭാഷകൻ. മുതിർന്ന അഭിഭാഷകനായ രാജീവ് ധവാനാണ് ഹുക്ക വലിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രാജസ്ഥാനിലെ 6 മുൻ ബിഎസ്പി എംഎൽഎമാരുടെ കോൺഗ്രസ് ലയനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം തുടരവെയാണ് സംഭവം.

കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ വാദം തുടരവേയായിരുന്നു ധവാനയുടെ ഹുക്ക വലി. ഒരുകൂട്ടം പേപ്പറുകൾ മറച്ചുപിടിച്ച് കൊണ്ട് ആരും കാണാത്ത വിധമായിരുന്നു ഹുക്ക വലിച്ചത്. മുഖം മറച്ച് കൊണ്ടായിരുന്നു പരിപാടിയെങ്കിലും പുക പടരുകയായിരുന്നു. അതേസമയം സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെട്ടോയെന്നത് വ്യക്തമല്ല. വാദം വെള്ളിയാഴ്ചയും തുടരാനിരിക്കുകയാണ്.

1597331390

അതേസമയം ഹിയറിങ്ങിനിടെ ധവാനയുടെ വീഡിയോ പെട്ടെന്ന് കാണാതായി. ഇതോടെ ധവാന തന്നെയാണോ വീഡിയോ ഓഫ് ചെയ്തതെന്ന് കോടതി ചോദിച്ചിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കോടതികൾ ഹിയറിങ്ങ് ഓൺലൈനായി നടത്തുന്നത്. നേരത്തേ ഒരു വാദത്തിനിടെ അഭിഭാഷകൻ ടി ഷർട്ട് ധരിച്ചുവന്നതിനെ സുപ്രീം കോടതിയുടെ വിമർശനത്തിന് വഴിവെച്ചിരുന്നു.

ഓൺലൈൻ ആണെങ്കിലും കോടതി നടപടികളിൽ മര്യാദ പാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. വീഡിയോ ഹിയറിങ്ങുകളിൽ അഭിഭാഷകർ ഹാജരാകുമ്പോൾ വസ്ത്ര ധാരണത്തിൽ മാന്യത പുലർത്തണമെന്നും ഉചിതമല്ലാത്ത രീതിയിലുള്ള കാര്യങ്ങൾ വീഡിയോയിൽ വരാതിരിക്കനും ശ്രദ്ധിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം.

കോൺഗ്രസിന് വൻ ബൂസ്റ്റ്; തുണച്ച് സുപ്രീം കോടതി!! ബിഎസ്പി എംഎൽഎമാരുടെ അയോഗ്യതയിൽ ഇടപെടില്ലകോൺഗ്രസിന് വൻ ബൂസ്റ്റ്; തുണച്ച് സുപ്രീം കോടതി!! ബിഎസ്പി എംഎൽഎമാരുടെ അയോഗ്യതയിൽ ഇടപെടില്ല

'മനോരമ അടക്കമുള്ള മാധ്യമപ്രവർത്തകരോട്, നൈതികതയും ധാർമ്മികതയും നിങ്ങൾക്കും ബാധകമാണ്''മനോരമ അടക്കമുള്ള മാധ്യമപ്രവർത്തകരോട്, നൈതികതയും ധാർമ്മികതയും നിങ്ങൾക്കും ബാധകമാണ്'

ടിക് ടോക് ഇന്ത്യയിലേക്ക് തിരികെയെത്തുന്നു?: റിലയൻസുമായി ചർച്ച നടത്തി ബൈറ്റ്ഡാൻസ്ടിക് ടോക് ഇന്ത്യയിലേക്ക് തിരികെയെത്തുന്നു?: റിലയൻസുമായി ചർച്ച നടത്തി ബൈറ്റ്ഡാൻസ്

English summary
senior advocate smoke hookha during virtual hearing in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X