കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹ്മൂദ് പ്രാചയുടെ ഓഫീസില്‍ ദില്ലി പോലീസ് റെയ്ഡ്; ഇനി നിങ്ങളെയും തേടി വരുമെന്ന് പ്രശാന്ത് ഭൂഷണ്‍

Google Oneindia Malayalam News

ദില്ലി: പ്രമുഖ അഭിഭാഷകന്‍ മഹ്മൂദ് പ്രാചയുടെ ഓഫീസില്‍ ദില്ലി പോലീസിന്റെ പ്രത്യേക സംഘം റെയ്ഡ് നടത്തി. ദില്ലി കലാപ കേസില്‍ ഇരകള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് പ്രാചയും അദ്ദേഹത്തിന്റെ ലീഗല്‍ ആക്‌സിസ് എന്ന ഗ്രൂപ്പും. ഒട്ടേറെ യുഎപിഎ കേസുകളിലെ പ്രതികള്‍ക്ക് വേണ്ടിയും പ്രാച ഹാജരാകുന്നുണ്ട്. കലാപക്കേസില്‍ കോടതിയില്‍ ഹാജരായ പ്രാച വ്യാജ രേഖയുണ്ടാക്കി എന്ന് പോലീസ് അടുത്തുടെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

p

ദില്ലി കലാപവുമായി ബന്ധപ്പെട്ട 150 കേസുകളാണ് പ്രാചയുടെ നിയമ സംഘം കൈകാര്യം ചെയ്യുന്നത്. വിദ്യാര്‍ഥി ഗുല്‍ഫിഷ ഫാത്തിമക്കെതിരായ യുഎപിഎ കേസും ഇവരാണ് നോക്കുന്നതെന്ന് പ്രാചയുടെ സഹപ്രവര്‍ത്തകന്‍ അഡ്വ. ദിഗ്‌വിജയ് സിങ് പറഞ്ഞു. ഫാത്തിമ ഇപ്പോള്‍ ജയിലിലാണ്. ദില്ലി കലാപക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് പ്രാച വ്യാജ രേഖയുണ്ടാക്കിയെന്നും ഇത് അന്വേഷിക്കേണ്ടതാണ് എന്ന് കോടതി നിരീക്ഷിച്ച പ്രകാരം കേസെടുത്തിരുന്നു എന്നും ദില്ലി പോലീസ് ഓഫീസര്‍ അനില്‍ മിത്തല്‍ പറഞ്ഞു. ഇതിന്റെ ഭാഗമാണ് പ്രാചയുടെ നിസാമുദ്ദീന്‍ ഈസ്റ്റ് ഓഫീസില്‍ റെയ്ഡ് നടത്തിയത്.

കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്

ഓഫീസിലെത്തിയ പോലീസ് സംഘം കവാടം അടച്ച് മണിക്കൂറുകളോളം പരിശോധന നടത്തി. വൈകീട്ട് ബാല്‍കെണിയിലൂടെ പ്രാച പുറത്തുള്ളവരുമായി സംസാരിച്ചു. തന്റെ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്തു വന്നാലും ഭരണഘടനയും നിയമവും വിജയിക്കുക തന്നെ ചെയ്യും. കലാപത്തിലെ ഓരോ ഇരകള്‍ക്കും നീതി കിട്ടുന്നത് വരെ പോരാടുമെന്നും മഹ്മൂദ് പ്രാച പറഞ്ഞു. ഓഫീസില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ കിട്ടണം എന്നാവശ്യപ്പെട്ട് പ്രാചയുടെ സഹപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചു. കോടതി ഇന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും.

സിസ്റ്റര്‍ അമല കൊലക്കേസ്; സുരേഷ് ഗോപി വീണ്ടുമെത്തുന്നു, അടയ്ക്ക രാജുവിന്റെ മറ്റൊരു സിനിമയുംസിസ്റ്റര്‍ അമല കൊലക്കേസ്; സുരേഷ് ഗോപി വീണ്ടുമെത്തുന്നു, അടയ്ക്ക രാജുവിന്റെ മറ്റൊരു സിനിമയും

പോലീസ് റെയ്ഡിനെതിരെ ദില്ലിയിലെ പ്രമുഖ അഭിഭാഷകര്‍ രംഗത്തുവന്നു. അഭിഭാഷകര്‍ക്കെതിരായ ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് ഇന്ദിര ജയ്‌സിങ് പ്രതികരിച്ചു. എല്ലാ അഭിഭാഷകരും ഇതിനെതിരെ രംഗത്തുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഭിഭാഷകരുടെ രേഖകള്‍ കൈവശപ്പെടുത്താനുള്ള നീക്കമാണ് നടന്നിരിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് പറഞ്ഞു. കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണ് റെയ്ഡ് എന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. ആദ്യം അവര്‍ ആക്ടിവിസ്റ്റുകളെ തേടിയെത്തി. പിന്നീട് വിദ്യാര്‍ഥികളെ, ശേഷം കര്‍ഷകരെ, ഇപ്പോള്‍ അഭിഭാഷകരെയും. നാളെ നിങ്ങളെയും തേടിയെത്തും. ഇത് ജനാധിപത്യമാണോ. ഒറ്റക്കെട്ടായി പോരാടാണമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
Prasanth Bhushan appreciates CM Pinarayi Vijayan for called out 118 a act| Oneindia Malayalam

English summary
Senior Advocates Protest against Delhi Police raided office of lawyer Mahmood Pracha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X