എല്‍.കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി അന്തരിച്ചു
ദില്ലി: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി (83)അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച്ച വൈകിട്ട് ദില്ലിയിലെ എയിംസ് ആസ്പത്രിയിലായിരുന്നു അന്ത്യം
ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് അവരെ ബുധനാഴ്ച്ച രാവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ വൈകിട്ട് ആറുമണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 1965 ലാണ് അദ്വാനിയുടെയും സാമൂഹികപ്രവര്‍ത്തകയായ കമലയുടെയും വിവാഹം.ജയന്ത്,പ്രതിഭ എന്നിവര്‍ മക്കളാണ്.
കമല അദ്വാനിയുടെ ശവസംസ്‌കാരം വ്യാഴാഴ്ച്ച വൈകിട്ട് നാലിന് നിഗം ബോധ് ഘട്ടില്‍ നടക്കും.

പ്രധാന മന്ത്രി നരേന്ദ്രമോദി,കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയവര്‍ കമല അദ്വാനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.












Click it and Unblock the Notifications