കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക കാരണം പാര്‍ട്ടി വിട്ട് സീനിയര്‍ നേതാവ്, കാരണം ഇടതുപക്ഷം, യുപിയില്‍ കോണ്‍ഗ്രസിന് വീഴ്ച്ച!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ നിര്‍ണായക നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ പ്രമുഖ നേതാവ് രാജിവെച്ചു. സീനിയര്‍ നേതാവായ പണ്ഡിറ്റ് വിനോദ് മിശ്രയാണ് രാജിവെച്ചത്. ഇയാള്‍ യുപി ബ്രാഹ്മണ മഹാസഭയുടെ കണ്‍വീനറാണ്. മുന്നോക്ക വിഭാഗം വോട്ടുകള്‍ ഇതോടെ കോണ്‍ഗ്രസിന് നഷ്ടമാകാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം യുപി കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പ് മൂഡിലേക്ക് കൊണ്ടുവന്നിരുന്നു പ്രിയങ്ക. എല്ലാ നേതാക്കളോടും ജില്ലയില്‍ 20 ദിവസം വീതം തങ്ങി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനും സംഘടന ശക്തിപ്പെടുത്താനുമാണ് പ്രിയങ്ക നിര്‍ദേശിച്ചത്. അതിന് പിന്നാലെയാണ് രാജിയുണ്ടായിരിക്കുന്നത്.

1

യുപി കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു വിനോദ് മിശ്ര. ലഖ്‌നൗ ജില്ലയുടെ ചുമതലയും മുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. രാജ് ബബ്ബാര്‍ അധ്യക്ഷനായിരുന്ന സമയത്ത് പാര്‍ട്ടിയിലെ കരുത്തുറ്റ നേതാവായിരുന്നു വിനോദ് മിശ്ര. എന്നാല്‍ താന്‍ പുറത്തുപോകുന്നതിന് കാരണം പ്രിയങ്ക ഗാന്ധിയാണെന്ന് മിശ്ര ആരോപിച്ചു. അതേസമയം ഗാന്ധി കുടുംബം ഇഡിയില്‍ നിന്നും സിബിഐയില്‍ നിന്നും രക്ഷപ്പെടാനായിട്ടാണ് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നതെന്ന് മിശ്ര കുറ്റപ്പെടുത്തി. വെറ്ററന്‍ നേതാക്കളെ അപമാനിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് അവരെ പുറത്തുപോകാന്‍ നിര്‍ബന്ധിക്കുകയാണെന്നും മിശ്ര ആരോപിച്ചു.

അതേസമയം പ്രിയങ്ക ചുമതല ഏറ്റെടുത്ത ശേഷം നിരവധി നേതാക്കള്‍ യുപി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പോയിരുന്നു. എന്നാല്‍ സ്വന്തം ടീമിനെ വളര്‍ത്തിയെടുത്ത് പ്രിയങ്ക മുന്നോട്ട് പോവുകയാണ് ചെയ്തത്. പുതിയ അധ്യക്ഷനായി അജയ് കുമാര്‍ ലല്ലു വരികയും ചെയ്തു. നിരവധി നേതാക്കള്‍ മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറിയിരുന്നു. അടുത്തിടെ വന്ന ആംആദ്മി പാര്‍ട്ടിയിലേക്ക്് പോലും നിരവധി നേതാക്കള്‍ പോയിരുന്നു. കോണ്‍ഗ്രസിന് യുപിയിലുള്ള നാലാം സ്ഥാനം എഎപി ഇത്തവണ സ്വന്തമാക്കുമെന്നാണ് സൂചന. പ്രിയങ്ക വന്ന ശേഷം തിരഞ്ഞെടുപ്പില്‍ കാര്യമായ മാറ്റമൊന്നും കോണ്‍ഗ്രസിന് ഉണ്ടായിട്ടില്ല.

യുപി കോണ്‍ഗ്രസിനെ പ്രിയങ്ക ഇടതുപക്ഷ നേതാക്കളിലേക്കാണ് എത്തിച്ചതെന്ന് വിനോദ് മിശ്ര പറയുന്നു. അവരാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ദൗര്‍ഭാഗ്യകരമാണ്. അതേസമയം താന്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ബ്രാഹ്മണ മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സമയം മുഴുവന്‍ മാറ്റിവെക്കുകയാണെന്നും വിനോദ് മിശ്ര പറഞ്ഞു. നേരത്തെ തന്നെ പ്രിയങ്കയുടെ അടുപ്പക്കാരനായ സന്ദീപ് സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നു. സന്ദീപ് സിംഗ് ഇടതുപക്ഷ നേതാവാണ്. അത്തരം ആശയങ്ങളാണ് പാര്‍ട്ടിയില്‍ നടപ്പാക്കുന്നത്.

English summary
senior brahmin leader quits up congress, blames priyanka gandhi for his resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X