കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ ഹെല്‍ത്ത് കാര്‍ഡും പെന്‍ഷന്‍ പദ്ധതിയും...മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം...

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ ഹെല്‍ത്ത് കാര്‍ഡ് നല്‍കുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്.

Google Oneindia Malayalam News

ദില്ലി: ബജറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസകരമായ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ ഹെല്‍ത്ത് കാര്‍ഡ് നല്‍കുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. കൂടാതെ എല്‍ഐസിയുമായി യോജിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ മുതിര്‍ന്നവരുടെ നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം പലിശയും ലഭിക്കും.

55 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്. ഇതിലൂടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എല്‍ഐസിയുമായി യോജിച്ചാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് വര്‍ഷത്തില്‍ 8 ശതമാനം പലിശ ഉറപ്പുനല്‍കുന്ന പെന്‍ഷന്‍ സേവിങ്‌സ് സ്‌കീം ആരംഭിക്കുന്നത്.

seniorcitizen

കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപ വരെ വായ്പ നല്‍കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയാണ് കേന്ദ്രസ,ര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ ദാരിദ്ര്യ മുക്തമാക്കാനും, എല്ലാ ഗ്രാമങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

English summary
Finance Minister Arun Jaitley announced that senior citizens will have Aadhaar-based health card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X