കുമാരസ്വാമിയെ പീഡിപ്പിച്ച് താഴെയിറക്കും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
കര്‍ണാടകയില്‍ കുമാരസ്വാമിയുടെ 'കുറ്റസമ്മതം' പ്രസംഗത്തിന് മേല്‍ വിവാദം കൊഴുക്കുകയാണ്. സഖ്യസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് സൂചിപ്പിച്ചായിരുന്നു കുമാരസ്വാമി പൊതുപരിപാടിക്കിടെ പൊട്ടികരഞ്ഞത്. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനുള്ളില്‍ അസ്വാരസ്യങ്ങള്‍ പുകയുകയാണെന്ന വ്യക്തമായ സൂചനയാണ് കുമാരസ്വാമി നല്‍കിയത്.
കുമാരസ്വാമിയുടെ പ്രസ്താവന ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി കരയാനുണ്ടായ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ കെബി കൊളിവാഡ്.

വികാരഭരിതനായി
കഴിഞ്ഞ ദിവസം ശേഷാദ്രിപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണ പരിപാടിക്കിടെയാണ് സഖ്യസര്‍ക്കാരിലുള്ള അതൃപ്തി വ്യക്തമാക്കി കുമാരസ്വാമി വിതുമ്പിയത്. . ' ഞാന്‍ അധികാരത്തില്‍ ഏറിയത് നിങ്ങളെ സന്തോഷപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിച്ച് കൊണ്ടിരിക്കുന്നത് എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.

വിഷം കഴിച്ച അവസ്ഥ
ഭഗവാന് വിശ്വകണ്ഠനപോലെ വിഷം കഴിച്ച അവസ്ഥയിലാണ് ഞാന്‍. സഖ്യസര്‍ക്കാരിനെ മുന്നോട്ട് നയിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. സംഭവം വിവാദമായതോടെ സഖ്യസര്‍ക്കാരില്‍ യാതൊരു പ്രശ്നവുമില്ലെന്ന കോണ്‍ഗ്രസിന്റെ വാദമാണ് പൊളിഞ്ഞത്. എന്നാല്‍ കുമാരസ്വാമിയുടെ വികാരഭരിതമായ പ്രസംഗത്തിന് കാരണമെന്താണ് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സ്പീക്കര്‍ കൊളിവാഡ്.

കോണ്‍ഗ്രസ് നേതാക്കള്‍
ചില ബിജെപി നേതാക്കളാണ് കുമാരസ്വാമി കരഞ്ഞതിന് പിന്നില്‍ എന്നായിരുന്നു ജെഡിഎസ് നേതാവ് പ്രസാദ് ഗൗഡ കഴിഞ്ഞ ദിവസം ആരോപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കുമാരസ്വാമി പൊതുവേദിയില്‍ വിതുമ്പാന്‍ കാരണം എന്നാണ് കൊളിവാഡ് വ്യക്തമാക്കിയത്.

പീഡിപ്പിക്കുന്നു
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ അംഗീകരിക്കാന്‍ കഴിയാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കുമാരസ്വാമിയെ പീഡിപ്പിക്കുന്നത്. ആരൊക്കെയാണ് കുമാരസ്വാാമിയെ പീഡിപ്പിക്കുന്നതെന്ന് വ്യക്തമാണെങ്കിലും അവരുടെ പേരുകള്‍ തുറന്ന് പറയാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കില്ലെന്നും കൊളിവാഡ് പറഞ്ഞു.

സിദ്ധരാമയ്യ?
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലും പേര് വെളിപ്പെടുത്താന്‍ ആകില്ലെന്ന് കൊളിവാഡ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് അറിയാം. ആരാണ് ആ മുതിര്‍ന്ന നേതാവെന്ന്. അത് താന്‍ പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഖെയും പരമേശ്വരയും
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും ഉപമുഖ്യമന്ത്രി പരമേശ്വരയും സഖ്യസര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ്. ആരാണ് കുമാരസ്വാമിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നത് സഖ്യസര്‍ക്കാരിന്റെ രൂപീകരണ സമയത്ത് തന്നെ എല്ലാവര്ക്കും വ്യക്തമായതാണ്.

എതിര്‍ക്കാതെ
കൊളിവാഡിനെ പ്രസ്താവ സിദ്ധരാമയ്യയെ ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ജെഡിഎസുമായി ഒത്തുപോകാനാകില്ലെന്നും അവരുമായി സഖ്യസര്‍ക്കാരിന് ഒരുക്കമല്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

ഹൈക്കമാന്റ്
അനായാസ അധികാരം സ്വപ്നം കണ്ട ബിജെപിക്ക് അവസാന നിമിഷം തിരിച്ചടി നല്‍കിയായിരുന്നു ജെഡിഎസുമായി കോണ്‍ഗ്രസ് കൈകോര്‍ത്തത്. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താനായി എന്തു വിട്ടുവീഴ്ചയ്ക്കും ത്യാഗത്തിനും തയ്യാറാകാമെന്നായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തിരുമാനം. പിന്നാലെ ജെഡിഎസിന് മുഖ്യമന്ത്രി പദം അടക്കമുള്ള വാഗ്ദാനങ്ങളും ഹൈക്കമാന്റ് നല്കി.

പ്രതിഷേധം
എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കൊമ്പുകോര്‍ത്ത കോണ്‍ഗ്രസ് -ജെഡിഎസ് നേതാക്കള്‍ തമ്മിലുള്ള ശത്രുത സഖ്യസര്‍ക്കാരിന്റെ രൂപീകരണത്തിന് ശേഷവും തുടരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്.

ദുരന്ത നായകന്
അതിനിടെ കുമാരസ്വാമി ദുരന്തനായകനാണെന്ന് വ്യക്തമാക്കി ബിജെപിയും രംഗത്തെത്തി. കര്‍ണാടകത്തിലെ കൂട്ടുമന്ത്രിസഭയുടെ ലക്ഷ്യം അവകാശവാദം പോലെ തന്നെ രാജ്യസേവനം ആയിരുന്നില്ലെന്നും മറിച്ച് രാഷ്ട്രീയ അതിജീവനം മാത്രമാണെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്ലി കുറ്റപ്പെടുത്തി. ദുരന്ത നായകമായ കുമാരസ്വാമിയെ പോലുള്ള നേതാക്കളെയല്ല മറിച്ച് നിശ്ചയ ദാര്‍ഢ്യമുള്ള മോദിയെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്നും ജെറ്റ്ലി പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications