കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിയെ പീഡിപ്പിച്ച് താഴെയിറക്കും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

  • By Desk
Google Oneindia Malayalam News

കര്‍ണാടകയില്‍ കുമാരസ്വാമിയുടെ 'കുറ്റസമ്മതം' പ്രസംഗത്തിന് മേല്‍ വിവാദം കൊഴുക്കുകയാണ്. സഖ്യസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രയാസമാണെന്ന് സൂചിപ്പിച്ചായിരുന്നു കുമാരസ്വാമി പൊതുപരിപാടിക്കിടെ പൊട്ടികരഞ്ഞത്. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനുള്ളില്‍ അസ്വാരസ്യങ്ങള്‍ പുകയുകയാണെന്ന വ്യക്തമായ സൂചനയാണ് കുമാരസ്വാമി നല്‍കിയത്.

കുമാരസ്വാമിയുടെ പ്രസ്താവന ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രി കരയാനുണ്ടായ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ കെബി കൊളിവാഡ്.

വികാരഭരിതനായി

വികാരഭരിതനായി

കഴിഞ്ഞ ദിവസം ശേഷാദ്രിപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെയാണ് സഖ്യസര്‍ക്കാരിലുള്ള അതൃപ്തി വ്യക്തമാക്കി കുമാരസ്വാമി വിതുമ്പിയത്. . ' ഞാന്‍ അധികാരത്തില്‍ ഏറിയത് നിങ്ങളെ സന്തോഷപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിച്ച് കൊണ്ടിരിക്കുന്നത് എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.

വിഷം കഴിച്ച അവസ്ഥ

വിഷം കഴിച്ച അവസ്ഥ

ഭഗവാന്‍ വിശ്വകണ്ഠനപോലെ വിഷം കഴിച്ച അവസ്ഥയിലാണ് ഞാന്‍. സഖ്യസര്‍ക്കാരിനെ മുന്നോട്ട് നയിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. സംഭവം വിവാദമായതോടെ സഖ്യസര്‍ക്കാരില്‍ യാതൊരു പ്രശ്നവുമില്ലെന്ന കോണ്‍ഗ്രസിന്‍റെ വാദമാണ് പൊളിഞ്ഞത്. എന്നാല്‍ കുമാരസ്വാമിയുടെ വികാരഭരിതമായ പ്രസംഗത്തിന് കാരണമെന്താണ് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സ്പീക്കര്‍ കൊളിവാഡ്.

കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

ചില ബിജെപി നേതാക്കളാണ് കുമാരസ്വാമി കരഞ്ഞതിന് പിന്നില്‍ എന്നായിരുന്നു ജെഡിഎസ് നേതാവ് പ്രസാദ് ഗൗഡ കഴിഞ്ഞ ദിവസം ആരോപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കുമാരസ്വാമി പൊതുവേദിയില്‍ വിതുമ്പാന്‍ കാരണം എന്നാണ് കൊളിവാഡ് വ്യക്തമാക്കിയത്.

പീഡിപ്പിക്കുന്നു

പീഡിപ്പിക്കുന്നു

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ അംഗീകരിക്കാന്‍ കഴിയാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് കുമാരസ്വാമിയെ പീഡിപ്പിക്കുന്നത്. ആരൊക്കെയാണ് കുമാരസ്വാാമിയെ പീഡിപ്പിക്കുന്നതെന്ന് വ്യക്തമാണെങ്കിലും അവരുടെ പേരുകള്‍ തുറന്ന് പറയാന്‍ തനിക്ക് ഇപ്പോള്‍ സാധിക്കില്ലെന്നും കൊളിവാഡ് പറഞ്ഞു.

സിദ്ധരാമയ്യ?

സിദ്ധരാമയ്യ?

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലും പേര് വെളിപ്പെടുത്താന്‍ ആകില്ലെന്ന് കൊളിവാഡ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് അറിയാം. ആരാണ് ആ മുതിര്‍ന്ന നേതാവെന്ന്. അത് താന്‍ പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഖെയും പരമേശ്വരയും

ഗാര്‍ഖെയും പരമേശ്വരയും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും ഉപമുഖ്യമന്ത്രി പരമേശ്വരയും സഖ്യസര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ്. ആരാണ് കുമാരസ്വാമിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നത് സഖ്യസര്‍ക്കാരിന്‍റെ രൂപീകരണ സമയത്ത് തന്നെ എല്ലാവര്‍ക്കും വ്യക്തമായതാണ്.

എതിര്‍ക്കാതെ

എതിര്‍ക്കാതെ

കൊളിവാഡിനെ പ്രസ്താവ സിദ്ധരാമയ്യയെ ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ജെഡിഎസുമായി ഒത്തുപോകാനാകില്ലെന്നും അവരുമായി സഖ്യസര്‍ക്കാരിന് ഒരുക്കമല്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.

ഹൈക്കമാന്‍റ്

ഹൈക്കമാന്‍റ്

അനായാസ അധികാരം സ്വപ്നം കണ്ട ബിജെപിക്ക് അവസാന നിമിഷം തിരിച്ചടി നല്‍കിയായിരുന്നു ജെഡിഎസുമായി കോണ്‍ഗ്രസ് കൈകോര്‍ത്തത്. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താനായി എന്തു വിട്ടുവീഴ്ചയ്ക്കും ത്യാ​ഗത്തിനും തയ്യാറാകാമെന്നായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെ തിരുമാനം. പിന്നാലെ ജെഡിഎസിന് മുഖ്യമന്ത്രി പദം അടക്കമുള്ള വാഗ്ദാനങ്ങളും ഹൈക്കമാന്‍റ് നല്‍കി.

പ്രതിഷേധം

പ്രതിഷേധം

എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കൊമ്പുകോര്‍ത്ത കോണ്‍ഗ്രസ് -ജെഡിഎസ് നേതാക്കള്‍ തമ്മിലുള്ള ശത്രുത സഖ്യസര്‍ക്കാരിന്‍റെ രൂപീകരണത്തിന് ശേഷവും തുടരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്.

ദുരന്ത നായകന്‍

ദുരന്ത നായകന്‍

അതിനിടെ കുമാരസ്വാമി ദുരന്തനായകനാണെന്ന് വ്യക്തമാക്കി ബിജെപിയും രംഗത്തെത്തി. കര്‍ണാടകത്തിലെ കൂട്ടുമന്ത്രിസഭയുടെ ലക്ഷ്യം അവകാശവാദം പോലെ തന്നെ രാജ്യസേവനം ആയിരുന്നില്ലെന്നും മറിച്ച് രാഷ്ട്രീയ അതിജീവനം മാത്രമാണെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്ലി കുറ്റപ്പെടുത്തി. ദുരന്ത നായകമായ കുമാരസ്വാമിയെ പോലുള്ള നേതാക്കളെയല്ല മറിച്ച് നിശ്ചയ ദാര്‍ഢ്യമുള്ള മോദിയെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്നും ജെറ്റ്ലി പറഞ്ഞു.

English summary
Senior Congress leader accuses some party leaders of 'tormen ..
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X