കോണ്‍ഗ്രസിനെ ഞെട്ടിച്ച് അജയ് മാക്കന്റെ രാജി; ആ പദവി വേണ്ടെന്ന് പ്രഖ്യാപനം... കാരണം ഇതാണ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ വീണ്ടും വിവാദം പുകയുന്നു. അജയ് മാക്കന് രാജസ്ഥാന് കോണ്‍ഗ്രസിന്റെ ചുമതല രാജിവച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിലുണ്ടായ അതൃപ്തിയാണ് രാജിക്ക് കാരണം എന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വേളയില്‍ സ്വീകരിച്ച ചില നിലപാടുകള്‍ വിവാദമായിരുന്നു.
അശോക് ഗെഹ്ലോട്ടിനെതിരെയോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കെതിരെയോ ഇതുവരെ അച്ചടക്ക നടപടിയുണ്ടായിട്ടില്ല. ഇതാണ് അജയ് മാക്കന്റെ രാജിക്ക് കാരണമായി പറയുന്നത്. അശോക് ഗെഹ്ലോട്ട്, സച്ചിന് പൈലറ്റ് പക്ഷങ്ങളാണ് രാജസ്ഥാന് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത്...

കോണ്‍ഗ്രസ് ഭരണത്തിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്. ഗെഹ്ലോട്ട്-പൈലറ്റ് ഗ്രൂപ്പുകളുടെ പോരാണ് ഇവിടെ കോണ്‍ഗ്രസിന് തലവേദന. രാജസ്ഥാനിലെ വിവാദങ്ങളില്‍ പരിഹാരം കാണുക എന്ന ദൗത്യം കൂടിയുണ്ടായിരുന്നു അജയ് മാക്കന്. പക്ഷേ, അദ്ദേഹം ഇപ്പോള്‍ രാജസ്ഥാന്റെ ചുമതല രാജിവച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വീകരിച്ച നിലപാടില്‍ അതൃപ്തനാണ് അജയ് മാക്കന്. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വേളയില്‍ നെഹ്രു കുടുംബത്തിന് താല്‍പ്പര്യം ഗെഹ്ലോട്ട് മല്‍സരിക്കണം എന്നായിരുന്നു. അദ്ദേഹം ആദ്യം വിസമ്മതിക്കുകയും രാഹുല്‍ ഗാന്ധി തന്നെ പ്രസിഡന്റാകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു...

ഒരാള്‍ രണ്ടു പദവി വഹിക്കരുത് എന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതുപ്രകാരം ദേശീയ അധ്യക്ഷ പദവിയിലേക്ക് മല്‍സരിക്കുന്ന വ്യക്തി രാജസ്ഥാന് മുഖ്യമന്ത്രി പദം ഒഴിയണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം അശോക് ഗെഹ്ലോട്ട് വിസമ്മതിക്കുകയായിരുന്നു. ഇതാണ് അജയ് മാക്കനെ അമ്പരപ്പിച്ചത്.

മുഖ്യമന്ത്രി പദവിയും ദേശീയ അധ്യക്ഷ പദവിയും ഒരേ സമയം വഹിക്കാനുള്ള തന്ത്രമാണ് ഗെഹ്ലോട്ട് പയറ്റിയതത്രെ. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്ന് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. മാത്രമല്ല, എംഎല്‍എമാര്‍ സമ്മര്‍ദ്ദ ശക്തികളെ പോലെ പെരുമാറുകയായിരുന്നു.

അശോക് ഗെഹ്ലോട്ടിന് പകരം ആരാകണം മുഖ്യമന്ത്രി എന്ന് ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് നേതൃത്വം യോഗം വിളിച്ചത്. ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന 90 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പകരം ഇവര്‍ സ്പീക്കറെ കാണുകയായിരുന്നു. ഗെഹ്ലോട്ടിനെ മാറ്റിയാല്‍ രാജി പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച എംഎല്‍എമാര്‍ക്കെതിരെ നേതൃത്വം നടപടിയെടുക്കുമെന്നാണ് അജയ് മാക്കന് കരുതിയത്. അതുണ്ടായില്ല. ഇങ്ങനെയാണെങ്കില്‍ രാജസ്ഥാന് കോണ്‍ഗ്രസിന്റെ ചുമതലയില്‍ തുടരേണ്ടതില്ല എന്ന് അജയ് മാക്കന് തീരുമാനിക്കുകയായിരുന്നു. ഇതാണ് രാജി പ്രഖ്യാപനത്തിന് കാരണമായി പറയപ്പെടുന്നത്.

സെപ്തംബറിലെ വിവാദ സംഭവത്തിന് ശേഷം മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് അജയ് മാക്കന് നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ്, ശാന്തി ധരിവാള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. ഇവര്‍ ഗെഹ്ലോട്ടിന് അനുകലമായി പ്രത്യേക യോഗം വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി ഗെഹ്ലോട്ട് മാത്രം മതിയെന്നും ഇവര്‍ പ്രഖ്യാപിച്ചിരുന്നു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications