മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറെ അന്തരിച്ചു
ദില്ലി; മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറെ (93) അന്തരിച്ചു.നേരത്തേ കൊവിഡ് ബാധിതനായിരുന്നു. ഞായറാഴ്ച ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.
ഈ ഒക്ടോബറിലായിരുന്നു മോത്തിലാൽ വോറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹം രോഗമുക്തി നേടി. ഞായറാഴ്ചയായിരുന്നു വോറെ തന്റെ 93ാം ജൻമദിനം ആഘോഷിച്ചത്. 1927 ൽ ജനിച്ച മോത്തിലാൽ വോറ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് മാധ്യമപ്രവർത്തകനായിരുന്നു.1968 ലാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.

കോൺഗ്രസിന്റെ ട്രഷറർ ആയി 16 വർഷം പ്രവർത്തിച്ച അദ്ദേഹം 2018 ലാണ് സ്ഥാനം ഒഴിഞ്ഞത്. ഗാന്ധി കുടുംബത്തിന്റെ അടുത്ത അനുയായിരുന്നു. രാജ്യസഭാംഗമെന്ന നിലയിൽ നിരവധി തവണ സേവനമനുഷ്ഠിച്ച വോറ ഉത്തർപ്രദേശ് മുൻ ഗവർണറായിരുന്നു. കോൺഗ്രസ് ഭരണത്തിൽ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, സിവിൽ ഏവിയേഷൻ മന്ത്രിയായും സേവനമനുഷ്ഠിച്ചു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വോറ കഴിഞ്ഞ ഏപ്രില്‍ വരെ ഛത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
അടുത്തിടെ പാർട്ടി പുനസംഘടന നടത്തുന്നതിന് മുൻപ് വരെ എഐസിസി വോറ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് ശേഷം വോറെയെ പാർട്ടി ഇടക്കാല അധ്യക്ഷനാക്കിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.












Click it and Unblock the Notifications